വനങ്ങള്ക്കുള്ളില് നിരവധി ഔഷധ ഗുണങ്ങള്‍ ഉള്ള സസ്യങ്ങളുണ്ട്. എന്നാല്‍ അത്തരത്തില്‍ ജീവന് രക്ഷിക്കുന്ന സസ്യങ്ങള്‍ മാത്രമല്ല ജീവന് എടുക്കുന്ന നിരവദി സസ്യങ്ങളും ഉണ്ട്. അങ്ങനെയുള്ള ചില സസ്യങ്ങളെ നമുക്ക് നോക്കാം. Sundews – Sundews എന്ന് പറയപെടുന്ന വളരെ തന്ത്രപരമായി ജീവന് എടുക്കുന്ന ഈ വക സസ്യങ്ങള്‍ അന്റാര്‍ട്ടിക പോലുള്ള മറ്റെല്ലാ ഭൂഖഡങ്ങളിലും വളരുന്നവയാണ്.
ഈ സസ്യങ്ങളുടെ ഇലകളില്‍ 100 കണിക്കിന് ചെറിയ ടെന്‍ഡക്കിള്‍സ് ഉണ്ട് അവയുടെ മുനകളില്‍ ഒട്ടിപിടിക്കാന്‍ കഴിവുള്ള ഒര് ദ്രാവകവും ഉണ്ട്. ഈ ദ്രാവകം സൂര്യ പ്രകാശത്തില്‍ ജ്വലിക്കുന്നത് കാരണം ആകര്‍ഷിക്കപെടുന്ന ചെറുപ്രാണികള്‍ ടെന്ഡക്കിള്സിലെ പശയില്‍ കുരുങ്ങും. അതിന് ശേഷം ആ സസ്യത്തിലെ എല്ലാ ടെന്ഡക്കിള്സും ആ പ്രാണിയെ രക്ഷപെടാന്‍ കഴിയാത്ത വണ്ണം മുറുകെ പിടിക്കും