സ്റ്റൈലിഷ് ലുക്കിൽ ദീപ്തി സതി, കിടിലൻ ചിത്രങ്ങൾ കാണാം

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലാണ് ദീപ്തി സതി ആദ്യമായി അഭിനയിച്ചത്. വിജയ് ബാബു, ആൻ അഗസ്റ്റിൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തുടർന്ന് മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകർക്കിടയിൽ ദീപ്തിയെ കൂടുതൽ ശ്രദ്ധിക്കാൻ ഇടയാക്കി.

2016ൽ കന്നട – തെലുഗു എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗർ എന്ന ചിത്രത്തിൽ അഭിനിയിച്ചു. വിനയന്റെ പത്തൊൻപതാം നൂറ്റാണ്ടാണ് ദീപ്തിയുടെ അവസാനമായി പുറത്തിറങ്ങിയത്. സോഷ്യൽഡ മീഡിയയിൽ സജീവമാണ് താരം, ദീപ്തി സതിയുടെ പുത്തൻ മേക്കോവർ ലുക്കാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലെത്തിയ താരത്തിന്റെ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

2012ൽ ദീപ്തി സതി മിസ്സ് കേരള കിരീടം നേടി. 2014 ൽ മിസ് ഫെമിന ഇന്ത്യയിൽ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു. ഭരതനാട്യത്തിനൊപ്പം ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിൽ പരിശീലനം ലഭിച്ച നർത്തകിയുമാണ് ദീപ്തി സതി. 

നീന, പുള്ളിക്കാരൻ സ്റ്റാറാ, ലവ കുശ, ലക്കീ, ഡ്രൈവിങ് ലൈസൻസ്, ലളിതം സുന്ദരം തുടങ്ങിയവ താരത്തിന്റെ കരിയറിലെ ശ്രദ്ധേയമായ ചിത്രങ്ങൾ ആയിരുന്നു. ഇതിനോടകം തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കാറുണ്ട്. ഏത് വേഷത്തിലും പെട്ടെന്ന് ഇണങ്ങാനും താരത്തിന് കഴിയാറുണ്ട്. അതുകൊണ്ട് തന്നെ സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് എപ്പോഴും ഉണ്ട്.

Share this on...