മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീന്‍ താരമാണ് ദേവിക നമ്പ്യാര്‍. രാക്കുയില്‍ എന്ന പരമ്പരയില്‍ തുളസി എന്ന കഥാപാത്രമായി തിളങ്ങുകയാണ് നടി. ദേവികയും ഗായകന് വിജയ് മാധവും കഴിഞ്ഞ മാസമാണ് വിവാഹിതര്‍ ആയത്. വിവാഹ ശേഷം പല അഭിമുഖങ്ങളിലും ഇരുവരും ഒരുമിച്ചെത്തി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ ബാഗില്‍ ഉള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. രാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
ദേവികയുടെ വാക്കുകള്‍ ഇങ്ങനെ, തന്റെ ബാഗില്‍ എന്തൊക്കെയാണ് ഉള്ളതെന്ന് ചോദിച്ചാല്‍ തനിക്ക് പോലും അറിയില്ല. ഒരു ഹാന്‍ഡ് ബാഗില്‍ ഇരിക്കുന്ന സാധനങ്ങള്‍ എങ്ങനെയാണ് അതുപോലെ ആണ് അവരുടെ സ്വഭാവും എന്നാണ് ചിലര്‍ പറയുന്നത്. എന്റെ ചിട്ട ഇല്ലാത്ത അവസ്ഥയായിരിക്കും നിങ്ങള്‍ കാണുക. സാധാരണയായി താന്‍ ഹാന്‍ ബാഗ് ഉപയോഗിക്കാറില്ല. കല്യാണം ആയപ്പോള്‍ കിട്ടിയ സമ്മാനമാണിത്.
ആദ്യം തന്നെ ഒരു വാലറ്റ് ആണ്. കുറച്ച് പൈസയും കാര്‍ഡും മറ്റുമൊക്കെയാണ് അതിനുള്ളില്‍ ഉള്ളത്. വാലറ്റ് നമ്മുടെ ഒരു സമ്പാദ്യമാണ്. അതില്‍ പോസിറ്റീവ് ആയിട്ടുള്ള സാധനങ്ങള്‍ മാത്രമേ വെക്കാറുള്ളു. ബില്‍ ഒന്നും പേഴ്സില്‍ വെക്കാറില്ല. ഇത്രയും പൈസയുടെ സാധനം വാങ്ങിയോ എന്ന തോന്നല്‍ ബില്ല് കണ്ട് തനിക്ക് തോന്നാതിരിക്കാന്‍ വേണ്ടി അത് സൂക്ഷിച്ചു വയ്ക്കാറില്ല. പേഴ്സില്‍ മറ്റുള്ളവരുടെ ഫോട്ടോ ഒന്നുമില്ല. തന്റേത് മാത്രമേ ഉള്ളു. അതും എന്തെങ്കിലും അത്യാവശ്യങ്ങള്‍ വരുമ്പോള്‍ കൊടുക്കാനാണ്.
ഈ പേഴ്സ് മാഷ് എന്നോട് വാങ്ങിക്കാന്‍ പറഞ്ഞ് വാങ്ങിയതാണ്. കളറ് സെലക്ട് ചെയ്തതും വാങ്ങി തന്നതും എല്ലാം മാഷ് ആണ്. ഇതോടെ അദ്ദേഹം ഗിഫ്റ്റ് വാങ്ങി തരുന്നില്ലെന്ന പരാതി താന്‍ അവസാനിപ്പിച്ചു. പെര്‍ഫ്യൂം, അതും മാഷ് ഗിഫ്റ്റ് ചെയ്തതാണ്. തനിക്ക് ഭയങ്കര ഇഷ്ടമുള്ള മണമാണ്. അതെപ്പോഴും ഞാന്‍ കൊണ്ട് നടക്കാറുണ്ട്. മാസ്ക്, ബോഡി ലോഷന്‍, ബാങ്കിന്റെ കാര്‍ഡ്, കമ്മല്‍, നെയില്‍ പോളിഷ്, സാനിറ്ററി നാപ്കിന്, തുടങ്ങിയവയാണ് ബാഗിലുള്ള മറ്റ് സാധനങ്ങള്‍. എന്നാല്‍ തന്റെ ബാഗും പേഴ്സും അടക്കം, ബാഗിലുള്ള ഒരുവിധം സാധനങ്ങളും താന്‍ പൈസ കൊടുത്ത് വാങ്ങിയതല്ല. കസിന്സും സുഹൃത്തുക്കളുമെല്ലാം സമ്മാനിച്ചതാണ് ഓരോന്ന്. വിവാഹത്തിനോട് അനുബന്ധിച്ച് കിട്ടിയതായിരുന്നു ബാഗ്.