പുതിയ ​ഗെറ്റപ്പിൽ കാവ്യയും ദിലീപും, സോഷ്യൽ മീഡിയയിൽ ചിത്രം വൈറലാകുന്നു

മലയാള സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരങ്ങളആണ് ദിലീപം കാവ്യാമാധവനും. 2016 നവംബർ 25 നായിരുന്നു ഉരുവരുടെയും വിവാഹം കൊച്ചിയിൽ നടന്നത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. കാവ്യയുടെ തിരിച്ച്‌ വരവ് ഇനി ഉണ്ടാകുമോ എന്നാണ് ആരാധക ചോദിക്കുന്നത്. കാവ്യ വീണ്ടും സിനിമയിലേക്കെത്തുമോ എന്ന ചോദ്യത്തിന് താൻ ആർക്കും അതിർവരമ്പുകൾ വെച്ചിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടയിൽ ദിലീപും കാവ്യയും ഒന്നിച്ചുള്ള ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ദിലീപിന്റെ പിറന്നാളുമായി ബന്ധപ്പെട്ട്, ഇരുവരുമൊന്നിച്ചുള്ള മറ്റൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്.53ാം പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങളും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാവ്യ മാധവനും മീനാക്ഷിയും ചേർന്നാണ് ജന്മദിനത്തിന് ദിലീപിന് സർപ്രൈസൊരുക്കിയത്.ലോക് ഡൗൺ സമയത്തായിരുന്നു ചെന്നൈയിലുള്ള മീനാക്ഷി പത്മസരോവരത്തിലേക്ക് തിരിച്ചെത്തിയത്. അച്ഛന്റെ പിറന്നാളാഘോഷത്തിന് സർപ്രൈസൊരുക്കാനായി മീനൂട്ടിയും മുന്നിലുണ്ടായിരുന്നുവെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പ്രതിസന്ധി ഘട്ടങ്ങളിൽ ശക്തമായ പിന്തുണയുമായി അച്ഛനൊപ്പം നിൽക്കുകയായിരുന്നു മകൾ.

Share this on...