ജനപ്രിയ പരമ്പരയായിരുന്ന വാനമ്പാടി അവസാനിച്ചെങ്കിലും പ്രേക്ഷകരുടെ മനസിൽ ഇപ്പോഴുമുണ്ട് അതിലെ കഥാപാത്രങ്ങൾ. പരമ്പരയിൽ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു അനുമോളുടെത് .പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ താരമാണ് ഗൗരി പ്രകാശ്. അഭിനേത്രി മാത്രമല്ല നല്ലൊരു പാട്ടുകാരി കൂടിയാണ് ഗൗരി. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണനാണ് ഗൗരിയുടെ അച്ഛൻ. അമ്മ അമ്പിളിയും നല്ലൊരു പാട്ടുകാരിയാണ്. സോഷ്യൽമീഡിയയിലും ഗൗരി സജീവമാണ്.
ഇപ്പോളിതാ എസ് എസ് എൽ സി റിസൾട്ട് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. കാർമൽ ഗേൾസ് ഹൈയർ സെക്കണ്ടറി സ്കൂളിൽ പഠിച്ച താരത്തിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ആണ് ലഭിച്ചിരിക്കുന്നത്.
തന്റെ പത്താംക്ലാസ് ഫലത്തിനൊപ്പം, താരം പങ്കുവച്ച വാക്കുകളും ആരാധകർ നിറകണ്ണുകളോടെ സ്വീകരിച്ചിട്ടുണ്ട്. ‘ഈ സന്തോഷ നിമിഷത്തിൽ അച്ഛനെ മിസ് ചെയ്യുന്നുണ്ട്’ എന്നാണ് ഗൗരി കുറിച്ചത്. ചെറുപ്പത്തിൽത്തന്നെയായിരുന്നു അച്ഛൻ പ്രകാശിന്റെ വിയോഗം. സീരിയൽ രംഗത്തുനിന്നും മറ്റുമായി ഒട്ടനവധി ആളുകളാണ് ഗൗരിയ്ക്ക് ആശംസകളുമായെത്തിയിരിക്കുന്നത്. ‘ശരിക്കും മികച്ചതാണ് എന്റെ മാലാഖ ചെയ്തത്.. സന്തോഷം’ എന്നാണ് പരമ്പരയിൽ അച്ഛൻ കഥാപാത്രം ചെയ്ത സായ്കിരൺ പറഞ്ഞത്.
അനുമോള്‍ പത്തിലായിരുന്നോ എന്നും ചില ആരാധകര്‍ ചോദിക്കുന്നുണ്ട്. തന്റെ പുതിയ സെല്‍ഫി ചിത്രങ്ങള്‍ക്കൊപ്പം തന്റെ റിസള്‍ട്ടിന്റെ സ്ക്രീന്‍ ഷോട്ടും ഗൗരി പങ്കുവച്ചിട്ടുണ്ട്.