ഒന്ന് മനസ് വെച്ചിരുന്നെങ്കില്‍ വീടും കാറുമെല്ലാം നേടാമായിരുന്നു, ലക്ഷങ്ങളുടെ ഓഫര്‍ ആയിരുന്നു അത്..: ഹനാന്‍

സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ താരമാണ് ഹനാന്‍. ബിഗ് ബോസ് സീസണ്‍ 5ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഹനാന്‍ പിന്മാറുകയായിരുന്നു. തനിക്ക് നോ പറയേണ്ടി വന്ന ഘട്ടത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഹനാന്‍ ഇപ്പോള്‍.

ഇവന്റ് രംഗത്ത് പെണ്‍കുട്ടികളെ യൂസ് ചെയ്യുന്ന സംഭവങ്ങളുണ്ടാകാറുണ്ട്. ഈയ്യുടത്ത് നോ പറയേണ്ടി വന്നത് ഒരു ബഹ്റെയ്ന്‍ വര്‍ക്കിന്റെ ഭാഗമായിട്ടായിരുന്നു. പ്രെമോഷന് വേണ്ടിയാണ് തന്നെ ബന്ധപ്പെട്ടത്. പിന്നീട് സംസാരം റോങ്ങായി. ‘തിരിച്ചു വരുമ്പോള്‍ ആറ് ലക്ഷം വരെ കിട്ടും. ഒരു കാര്യം പറയാനുണ്ട്. അത് പറയാന്‍ നാണം തോന്നുന്നു’ എന്ന് പറഞ്ഞു.

പറയാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കില്‍ പറയാന്‍ നില്‍ക്കണ്ട. സ്ട്രെയിറ്റ് ഫോര്‍വേഡ് ആണെങ്കില്‍ മതി എന്ന് താനും പറഞ്ഞു. അങ്ങനെ ഒരു നോ പറയേണ്ടി വന്നു. അഞ്ച് ലക്ഷം രൂപ ഓഫറുണ്ടായിരുന്ന വര്‍ക്കായിരുന്നു. അങ്ങനെയൊക്കെ മനസ് വച്ചിരുന്നുവെങ്കില്‍ ഒരു വീടും മറ്റ് പല നേട്ടങ്ങളും ഉണ്ടായേനെ. 

പക്ഷെ കഷ്ടപ്പെട്ടിട്ട് എല്ലാം നേടിയാല്‍ മതി എന്നാണ് ഹനാന്‍ കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇതിനൊപ്പം ബോബി ചെമ്മണ്ണൂരിനെ കാണാന്‍ പോയതിനെ കുറിച്ചും ഹനാന്‍ പറയുന്നുണ്ട്. ബോചെയെ താന്‍ നേരെ പോയി കാണുകയായിരുന്നു. ബോചെ അവിടെ ഉണ്ടാകും എന്ന് അറിഞ്ഞപ്പോള്‍ പോയതാണ്. മൊത്തം അഞ്ച് മീറ്റിംഗുണ്ടായിരുന്നു കാണാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് കഴിഞ്ഞിട്ടായാലും കാണാമെന്ന് പറഞ്ഞു. അങ്ങനെ ബോചെ അരമണിക്കൂര്‍ താരമെന്ന് പറഞ്ഞു. പക്ഷെ അത് നാല് മണിക്കൂറായി, നേരം വെളുത്തു. താന്‍ അവരുടെ സെക്രട്ടറിയുടെ വീട്ടിലായിരുന്നു താമസിച്ചത്.

അന്ന് ബോചെ തന്റെ നമ്പര്‍ സേവ് ചെയ്തത് മോട്ടിവേറ്റര്‍ ഹനാന്‍ എന്നായിരുന്നു. അത് തനിക്ക് ഒരുപാട് സന്തോഷം നല്‍കിയെന്നാണ് ഹനാന്‍ പറയുന്നത്. ഒരുപാട് ആളുകളെ മോട്ടിവേറ്റ് ചെയ്യുന്ന ബോചെ മോട്ടിവേറ്റ് ചെയ്യാന്‍ തനിക്ക് സാധിച്ചിട്ടുണ്ടാകാം എന്നും ഹനാന്‍ പറഞ്ഞു.

Share this on...