ആരാധകര്‍ ഏറെയുള്ള താരമാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. ദാവണിയില്‍ അതിസുന്ദരിയായി നില്ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മഞ്ഞ പട്ടുപാവാടയ്ക്കും പച്ച ബ്ലൈസിനുമൊപ്പം മെറൂണ്‍ ദാവണിയാണ് താരം ധരിച്ചിരിക്കുന്നത്. കയ്യില്‍ കുപ്പിവളയും സ്വര്‍ണാഭാരണങ്ങളും അണിഞ്ഞ് പരമ്ബരാഗത ലുക്കിലാണ് താരം. പാരീസ് ഡി ബോട്ടീക്കില്‍ നിന്നാണ് വസ്ത്രങ്ങള്‍. മനു മുളന്തുരുത്തിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദാവണിയില്‍ ഹണി അതീവ സുന്ദരിയാണെന്നാണ് ആരാധകരുടെ കമന്റുകള്‍.
മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലാണ് ഹണി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. അടുത്തിടെ താരം സ്വന്തമായി ഒരു ബിസിനസിനും തുടക്കമിട്ടിരുന്നു. രാമച്ചം കൊണ്ടു നിര്‍മിക്കുന്ന ആയുര്‍വേദിക് സ്ക്രബറിനാണ് താരവും കുടുംബവും തുടക്കമിട്ടത്. ഹണിറോസ് എന്നാണ് ബ്രാ ന്‍ഡിന്റെ പേര്.