ഗ്ലാമറസ് ലുക്കിൽ ഉദ്ഘാടനത്തിനെത്തി ഹണി റോസ്, കിടിലൻ ചിത്രങ്ങൾ കാണാം

സോഷ്യൽ മീഡിയയിലടക്കം ആരാധകർ ഏറെയുള്ള താരമാണ് ഹണി റോസ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. നിരവധി ഉ​​ദ്ഘാടനങ്ങൾക്ക് താരം പങ്കെടുക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ. ഗ്ലാമറസ് ലുക്കിൽ മലയാളികളുടെ പ്രിയതാരം ഹണി റോസ്. മൈ ജിയുടെ പരിപാടിക്ക് എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് ‘മുതൽ കനവെ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ജനശ്രദ്ധ ആകർഷിച്ചു.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഹണി റോസ് ‘മൈ ഗോഡ്‘, ‘സർ സി.പി‘ എന്നീ ചിത്രങ്ങളിൽ യഥാക്രമം സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു.

മോഹൻലാൽ ചിത്രം മോൺസ്റ്ററാണ് അവസാനമായി പുറത്തിറങ്ങിയത്. ​ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ഇത് കൂടാതെ തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണയുടെ അടുത്ത സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. പട്ടാംപൂച്ചി എന്ന തമിഴ് സിനിമയിലും അഭിനയിക്കുന്നുണ്ട്.

Share this on...