ആരാധകർ ഏറെയുള്ള താരമാണ് ഹണി റോസ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. നിരവധി ഉദ്ഘാടനങ്ങൾക്ക് താരം പങ്കെടുക്കാറുണ്ട്. ഹണി റോസിന്റെ പുത്തൻ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് ‘മുതൽ കനവെ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ജനശ്രദ്ധ ആകർഷിച്ചു.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഹണി റോസ് ‘മൈ ഗോഡ്‘, ‘സർ സി.പി‘ എന്നീ ചിത്രങ്ങളിൽ യഥാക്രമം സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു.
മോഹൻലാൽ ചിത്രം മോൺസ്റ്ററാണ് അവസാനമായി പുറത്തിറങ്ങിയത്. ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ഇത് കൂടാതെ തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണയുടെ അടുത്ത സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. പട്ടാംപൂച്ചി എന്ന തമിഴ് സിനിമയിലും അഭിനയിക്കുന്നുണ്ട്.
അടുത്തിടെ താരം സ്വന്തമായി ഒരു ബിസിനസിനും തുടക്കമിട്ടിരുന്നു. രാമച്ചം കൊണ്ടു നിർമിക്കുന്ന ആയുർവേദിക് സ്ക്രബറിനാണ് താരവും കുടുംബവും തുടക്കമിട്ടത്. ഹണിറോസ് എന്നാണ് ബ്രാൻഡിന്റെ പേര്.