അയർലാന്റിൽ നിന്നും തിരിച്ചു വരാനാവില്ലെന്ന് ഭയന്നു, ഞാനാദ്യം വിചാരിച്ചു ഇറച്ചിക്കട ഉദ്ഘാടനം ആയിരിക്കുമെന്ന് ട്രോൾ കണ്ട് പൊട്ടിച്ചിരിച്ചു- ഹണി റോസ്

‘റേച്ചൽ’ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രിയ നടി ഹണി റോസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ”രസകരമായ ട്രോളുകളൊക്കെ അതേ വൈബോടെ ഞാൻ ആസ്വദിക്കാറുണ്ട്.” ”റേച്ചലിന്റെ പോസ്റ്റർ ഇറങ്ങിയപ്പോൾ കണ്ട രസകരമായ കമന്റ് ഇങ്ങനെയായിരുന്നു, ‘ഞാനാദ്യം വിചാരിച്ചു ഇറച്ചിക്കട ഉദ്ഘാടനം ആയിരിക്കുമെന്ന്’ എന്ന്. ഇതേപോലെയുള്ള രസകരമായ ട്രോളുകൾ കണ്ട് പൊട്ടിച്ചിരിച്ചിട്ടുണ്ട്. അതുപോലെ അയർലന്റിൽ പോയ സമയത്ത് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്സ് പങ്കുവച്ച സെൽഫി വൈറലായി മാറി.”

അല്ല മലയാളികൾ വൈറലാക്കി മാറ്റി എന്ന് വേണം പറയാൻ. അവിടെ ഞാൻ പത്ത് ദിവസം ഉണ്ടായിരുന്നു. അദ്ദേഹം പങ്കുവച്ച പോസ്റ്റ് പിറ്റേ ദിവസം നോക്കുമ്പോൾ താഴെ മൊത്തം മലയാളം കമെന്റുകൾ. ‘ഹായ് ജാക്കേട്ടാ സുഖാണോ’ എന്ന് ചോദിച്ചാണ് തുടങ്ങുന്നത്.”

മോളുടെ കല്യാണം വിളിക്കാൻ വന്നവരും’ മറ്റുമായി ആ പോസ്റ്റിന് താഴെ മലയാളികളെക്കൊണ്ട് നിറഞ്ഞു. ഇതിന് പുറമേ നല്ല കൂടിയ കമന്റ്‌സും ഉണ്ടായിരുന്നു. അതായിരുന്നു എന്റെ ടെൻഷൻ. മിനിസ്റ്റർ എങ്ങാനും ട്രാൻസ്ലേറ്റ് ചെയ്ത് നോക്കിയാൽ അയർലന്റിൽ നിന്ന് തിരിച്ച് പോരാൻ പറ്റാതാവുമോ എന്ന് ഭയന്നിരുന്നു”

Scroll to Top