വിവാഹം 60 വയസ്സുകഴിയുമ്പോൾ തുറന്നുപറഞ്ഞ് ഇടവേള ബാബു

അവിവാഹിതനായി തുടരുന്നതിന്റെ കാരണം തുറന്നുപറഞ്ഞ് നടനും അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. ക്രോണിക് ബാച്ചിലർ എന്നാണ് താരം സ്വയം വിശേഷിപ്പിക്കാറുള്ളത്. എന്നാൽ 60 വയസ് കഴിഞ്ഞാൽ വിവാഹിതനാകണം എന്ന് പറയാറുള്ള ആളാണ് താൻ എന്നും നടൻ ബാലയുമായുള്ള അഭിമുഖത്തിൽ ഇടവേള ബാബു പറയുന്നു.

അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടെയും പോകാം. മറ്റൊരാളുടെ ആവശ്യം വരുമ്പോൾ വിവാഹം ചെയ്യുക എന്നാണ് ഇടവേള ബാബു പറയുന്നത്. ബാച്ചിലർ ലൈഫിന്റെ ഗുണങ്ങളെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്. അവിവാഹിതനായാൽ കുറച്ച് നുണ പറഞ്ഞാൽ മതി. സുഹൃത്തുക്കൾക്ക് എട്ടു മണി കഴിഞ്ഞാൽ ഭാര്യമാരുടെ കോൾ വരും പുറപ്പെട്ടു, അവിടെയെത്തി എന്നൊക്കെ നുണ പറയണം.

ബെഡ് കണ്ടാൽ അപ്പോൾ തന്നെ താൻ ഉറങ്ങും. ഒരു ടെൻഷനുമില്ല. എന്നാൽ പലർക്കും ഗുളിക വേണം അല്ലെങ്കിൽ രണ്ടെണ്ണം സേവിക്കണം. കല്യാണം കഴിച്ചാൽ നമ്മൾ ചിന്തിക്കാത്ത വശങ്ങൾ വരെ കണ്ടെത്തുന്ന ആൾ ഉണ്ടായേക്കും. സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കിൽ ബാച്ചിലർ ലൈഫ് നല്ലതാണെന്ന് ബാബു പറയുന്നത്.

Share this on...