മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഇനിയ. നിരവധി ചിത്രങ്ങളിലൂടെ മലയാളി മനസുകളില്‍ കടന്ന് കൂടിയ താരം ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കുന്നതിനും മടി കാണിക്കാറില്ല. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. ഇപ്പോള്‍ നടിയുടേതായി പുറത്ത് എത്തിയിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറല്‍ ആയിരിക്കുന്നത്. അതീവ ഗ്ലാമറസ് ഗെറ്റപ്പിലാണ് ഇനിയ ഫോട്ടോഷൂട്ടിന് പോസ് ചെയ്തിരിക്കുന്നത്. വിഷ്ണു സന്തോഷ് ആണ് നടിയുടെ ചിത്രം പകര്‍ത്തിയ ഫോട്ടോ ഗ്രഫര്‍. തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമാണ് ഇനിയ. തമിഴില്‍ മികച്ച നടിക്കുള്ള പുലസ്കാരം ഇനിയ നേടിയിട്ടുണ്ട്. മലയാള സിനിമയിലും തന്റെ മികവ് തെളിയിച്ച നടിയാണ് ഇനിയ.
2011ല്‍ പുറത്തെത്തിയ വാഗൈ സൂഡാ വാ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം ഇനിയയെ തേടി എത്തിയത്. നടിയുടേതായി അവസാനമായി പുറത്തെത്തിയ ചിത്രം മാമാങ്കം ആയിരുന്നു. തമിഴ്, കന്നഡ ഭഷകളില്‍ അടക്കം നിരവധി ചിത്രങ്ങള്‍ ഇനിയയുടേതായി റിലീസിന് തയ്യാറെടുക്കുകയാണ്.
View this post on Instagram