മിമിക്രിയിലൂടെ മലയാള സിനിമയിലേക്ക് ഉയർന്നു വന്ന യുവഹാസ്യ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. ധർമ്മജൻ ബോൾഗാട്ടിയും ഭാര്യ അനുജ ബോൾഗാട്ടിയും വിവാഹിതരായിട്ടും 16 വർഷം പൂർത്തിയായി. പണ്ട് ഒരു ഇന്നോവ കാറിൽ തന്റെ കൂടെ ഒളിച്ചോടാൻ കാണിച്ച ആ ധൈര്യം എങ്ങനെയാണെന്ന് ധർമ്മജൻ അനുജയോട് ചോദിച്ചപ്പോൾ എനിക്കറിയില്ല എന്നതായിരുന്നു മറുപടി.
കുമാരനാശാൻ എഴുതിയത് പോലെ ‘സ്നേഹമാണഖിലസാരമൂഴിയിൽ’. സ്നേഹം തന്നെയായിരുന്നു ഇരുവരുടെയും ധൈര്യത്തിന്റെ രഹസ്യം. ധർമ്മജനും അനുജയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയ്ക്ക് ശേഷം രണ്ട് പെൺമക്കളും ഒന്നിച്ച് കേക്ക് മുറിച്ച് മധുരം പകരുന്നതുമായ ചിത്രങ്ങളും തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ധർമ്മജൻ പങ്കുവെച്ചു. തന്റെ പണവും പ്രശസ്തിയും ഒന്നും കണ്ടിട്ടില്ല സ്നേഹം കൊണ്ട് മാത്രമാണ് അനുജ തന്നെ പങ്കാളിയായി തെരഞ്ഞെടുത്തത് എന്ന് ഇപ്പോഴും എനിക്കുറപ്പുണ്ടെന്ന് ധർമ്മജൻ പറഞ്ഞു.
ഞാനൊരു അഭിനേതാവ് ആണെന്ന് ഇടയ്ക്കിടയ്ക്ക് ഓർമപ്പിക്കാറുണ്ടെങ്കിൽ പോലും, അതൊന്നും അവിടെ വിലപ്പോകില്ലെന്ന് ചെറിയ പുഞ്ചിരിയോടെ ധർമ്മജൻ ഇരുവരുമുള്ള ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. ധർമ്മജനിൽ ഇഷ്ടപ്പെടാത്ത കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ ഞാൻ രണ്ടെണ്ണം അടിക്കും അത് അവൾക്ക് ഇഷ്ടമല്ല എന്ന ധർമ്മത്തിന്റെ മറുപടിക്ക് ചിരിച്ചുകൊണ്ട് സമ്മതിക്കുകയാണ് അനുജ ചെയ്തത്.