ജയറാം- പാർവതി മോതിരം മാറ്റം നടത്തിയത് പരമ രഹസ്യമായി, സാക്ഷിയായത് പത്മരാജൻ മാത്രം, ചിത്രം പങ്കിട്ട് അനന്തപത്മനാഭൻ

കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക എന്ന ചക്കിയുടെയും നവനീത് ഗിരീഷിന്റെയും വിവാഹം. ഈ വേള മറ്റൊരു ചിത്രവും ചർച്ചയായി മാറുകയാണ്. വിവാഹത്തിന് മുൻപേ നീണ്ട കാലത്തെ പ്രണയത്തിന്റെ കഥ പറയാനുണ്ട് ജയറാമിനും പാർവതിക്കും.

നടൻ സിദ്ധിഖ് ഉൾപ്പെടെ പലരും ഇവർക്കിടയിൽ ദൂത് പോയിട്ടുമുണ്ട്. ഒടുവിൽ ഇരുവീട്ടുകാരെയും സമ്മതിപ്പിച്ചു കൊണ്ട് അവരും വിവാഹം ചെയ്തത് ഗുരുവായൂർ അമ്പലനടയിലാണ്. ഇവരുടെ ‘രഹസ്യ’ മോതിരം മാറ്റൽ ചടങ്ങിന്റെ ദൃശ്യമാണ് വീണ്ടും ചർച്ചയാകുന്നത്.

‘അപരൻ’ എന്ന സിനിമയാണ് നടൻ എന്ന നിലയിൽ ജയറാമിന് തുടക്കം നൽകിയത്. ഇതേ ചിത്രത്തിൽ പാർവതിയും അഭിനയിച്ചിരുന്നു. ഇവർ സഹോദരങ്ങളായാണ് വേഷമിട്ടത് എന്നത് തീർത്തും യാദൃശ്ചികം. 2022ൽ, ജയറാം, പാർവതി ദമ്പതിമാരുടെ മുപ്പതാം വിവാഹവാർഷികത്തിലാണ് ആ ചിത്രം പുറത്തുവന്നത്. ജയറാമിന് ഗുരുസ്ഥാനീയനായ അന്തരിച്ച സംവിധായകൻ പത്മരാജന്റെ മകൻ അനന്തപത്മനാഭനാണ് ചിത്രം പുറത്തുവിട്ടത്

അന്നത്തെ മോതിരംമാറ്റൽ ചടങ്ങിൽ സാക്ഷിയായതും ഒരാൾ മാത്രം. പത്മരാജന്റെ ഓർമചിത്രം. മലയാള സിനിമാ രംഗത്ത് ഒട്ടേറെ മികച്ച കഥാപാത്രങ്ങളും ജോഡികളും സ്‌ക്രീനിൽ അവതരിപ്പിച്ച താരങ്ങളാണ് ജയറാമും പാർവതിയും

Scroll to Top