മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ജിനു ജോസഫ്. ബിഗ്ബി എന്ന അമല്‍ നീരദ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടന് പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. ലിയ സാമുവലാണ് ജിനുവിന്റെ ഭാര്യ. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവര്‍ക്കും ആണ് കുഞ്ഞ് പിറന്നത്. മാര്‍ക് ആന്റണി ജോസഫ് എന്നാണ് ഇവര്‍ കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്.
ഇപ്പോള്‍ മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് നടനും കുടുംബവും. ആഘോഷത്തിന്റം ചിത്രം ജിനു തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഗ്രീക്ക് പുരാണത്തിലെ കഥാപാത്രങ്ങളെ പോലെയുള്ള വേഷത്തിലാണ് ചിത്രത്തില്‍ ജിനുവും ഭാര്യയും മകനും. ഹഹ, ഹെയ്ല്‍ മി.മാര്‍ക്ക് എന്ന കമന്റുമായി കുഞ്ചാക്കോ ബോബനും ലൗ റിയാക്ഷനുകളുമായി സ്രിന്റ, രഞ്ജിനി ജോസ്, ഫര്ഹാന് ഫാസില്‍, അപര്‍ണ തുടങ്ങി നിരവധി താരങ്ങളും എത്തിയിട്ടുണ്ട്.
ബിഗ് ബിക്ക് ശേഷം കേരള കഫെ, അന്‍വര്‍, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, ചാപ്പാകുരിശ്, ബാച്ച്ലര് പാര്‍ട്ടി, ഉസ്താദ് ഹോട്ടല്‍, നീലാകാശം പച്ചക്കടന്‍ ചുവന്ന ഭൂമി, സിഐഎ, ഇയ്യോബിന്റെ പുസ്തകം, ട്രാന്‍സ്, അഞ്ചാം പാതിര തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി കഴിഞ്ഞു. അഞ്ചാം പാതിരയില്‍ എസിപി അനില്‍ മാധവന് എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് ജിനു ജോസഫ് കാഴ്ചവെച്ചത്. വില്ലനായും സഹനടനായും നിരവധി സിനിമകളില്‍ അഭിനയിച്ച അദ്ദേഹം അമല്‍ നീരദ് ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്.