ഒരു സീരിയൽ തുടങ്ങി ടെലികാസ്റ്റ് കഴിയുന്നത് വരെ പെറ്റമ്മയോട് പോലും പറയില്ല,ജിഷിൻ

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ ദമ്പതികൾ ആണ് ജിഷിൻ മോഹനും ഭാര്യ വരദയും. ഓട്ടോഗ്രാഫ് എന്ന സീരിയൽ മുതൽ നിരവധി പരമ്പരകളുടെ ഭാഗമായ താരം ആണ് ജിഷിൻ. വില്ലൻ വേഷങ്ങളിൽ അടക്കം തിളങ്ങി നിൽക്കുന്ന താരം പല തരത്തിൽ ഉള്ള വേഷങ്ങൾ ചെയ്തിട്ടുണ്ട്.

സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന ഈ ദമ്പതികൾ പ്രണയിച്ചു ആയിരുന്നു 2014 വിവാഹം കഴിക്കുന്നത്. അമല എന്ന സീരിയൽ ലൊക്കേഷനിൽ വെച്ച ആയിരുന്നു ഇരുവരും പ്രണയത്തിൽ ആകുന്നത്. സീരിയൽ സിനിമ എന്നിവക്ക് പുറമെ സോഷ്യൽ മീഡിയ വഴി കുടുംബ സമേതം വിശേഷങ്ങൾ പങ്കു വെച്ച് ഈ താരങ്ങൾ എത്താറുണ്ട്.

സീരിയലുകളിൽ തിരക്കേറിയ താരം പങ്കു വെച്ച പുത്തൻ വിശേഷങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.പുതിയ സീരിയൽ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഏതാണ് എന്നിപ്പോൾ പറയാൻ നിർവ്വാഹമില്ല കേട്ടോ.. കാരണം പാരകൾ ഏതു വഴിക്ക് വരും എന്ന് പറയാൻ പറ്റില്ല. പണ്ട് ഇതുപോലെ എന്റെ പൊട്ടവായ്ക്ക് ഞാൻ ഒരു സുഹൃത്തിനോട് ജോയിൻ ചെയ്യാൻ പോകുന്ന പുതിയ വർക്കിന്റെ സന്തോഷം പങ്കുവച്ചു. പിന്നീട് ആ കഥാപാത്രം ചെയ്തത് ആ പരനാറി ആയിരുന്നു. അതിൽപ്പിന്നെ ഒരു വർക്കിന് ജോയിൻ ചെയ്തു ടെലികാസ്റ്റ് ആകുന്നത് വരെ ഞാൻ പെറ്റമ്മയോട് പോലും വർക്കിന് ജോയിൻ ചെയ്ത കാര്യം പറയാറില്ല. ഇതാണ് മക്കളേ ഇൻഡസ്ട്രി. നോക്കീം കണ്ടും നിന്നില്ലെങ്കിൽ കൂടെ നിൽക്കുന്നവൻ തന്നെ കോ.. അല്ലെങ്കിൽ വേണ്ട. ആ വാക്ക് നിങ്ങള് ഊഹിച്ചോ എന്ന് ജിഷിൻ മോഹൻ സഹതാരത്തിനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.

Share this on...