ഒരു സ്ത്രീയും പുരുഷനും എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് സമൂഹത്തിനകത്ത് ചില അലിഖിത നിയമങ്ങള്‍ ഉണ്ട്. പുരുഷന്മാര്ക്കും ഇത്തരത്തില്‍ ചില സ്റ്റീരിയോടൈപ്പിങ്ങുകളുണ്ട്. സമൂഹത്തിനകത്ത് എല്ലാം തികഞ്ഞവര്‍ ആയിരിക്കണമെന്ന സമൂഹത്തിന്റെ ചിന്തയെ പറ്റി സോഷ്യല്‍ മീഡിയയില്‍ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഗായിക ജ്യോത്സ്ന.
എന്റെ പിയപ്പെട്ട സ്ത്രീകളെ.പരിപൂര്‍ണത എന്ന് പറയുന്നത് ഒരു മിഥ്യയാണ്. നിങ്ങള്‍ എല്ലാം തികഞ്ഞ അമ്മയോ, മകളോ,മരുമകളോ,ഭാര്യയോ ആയില്ലെങ്കിലും കുഴപ്പമില്ല. കരിയറിലും തികഞ്ഞ സ്ത്രീ ആകണമെന്നില്ല. നിങ്ങളുടെ വീട് വൃത്തികേടായി കിടന്നാലോ, ആഗ്രഹിക്കുന്ന കാലത്തോളം കുഞ്ഞിന് മുലയൂട്ടാന്‍ സാധിച്ചില്ലെങ്കിലോ കുട്ടികള്‍ വേണ്ട എന്ന തീരുമാനം എടുത്തെങ്കിലോ കുട്ടിയുടെ സ്കൂള്‍ ആക്ടിവിറ്റി മറക്കുന്നതും കുഴപ്പമില്ല. ഇതൊന്നും ഒരിക്കലും നിങ്ങളെ ഒരു ഭീകര സ്ത്രീ ആക്കുന്നില്ല. നിങ്ങള്‍ മനുഷ്യര്‍ മാത്രമാണ്. എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യ മാത്രമാണ്.
പ്രിയ പുരുഷന്മാരേ നിങ്ങള്‍ വികാരം പ്രകടിപ്പിക്കുന്നതും അത്താഴത്തിന്റെ പണം നിങ്ങളുടെ സ്ത്രീക്ക് കൊടുക്കുന്നതിലും തെറ്റില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പിങ്ക് വസ്ത്രം ധരിക്കുന്നതിലും നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് എന്ന് പറയുന്നതിലും തെറ്റില്ല. എല്ലാം തികഞ്ഞ പുരുഷനും ഒരു മിഥ്യയാണ്.നിങ്ങള്‍ സന്തോഷത്തിലാണോ എന്നതാണ് പ്രധാനം. എല്ലാം തികഞ്ഞവര്‍ ആയിരിക്കാനുള്ള സമ്മര്‍ദ്ദം നിങ്ങളെ നിങ്ങളല്ലാതാക്കി മാറ്റരുത് എന്നതാണ് പ്രധാനം.