ഹണിമൂണിനായി പറക്കാനൊരുങ്ങി കാജലും ഭർത്താവും, ഹണിമൂൺ മാലിദ്വീപിലേക്കെന്ന് സൂചന

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി കാജല്‍ അഗര്‍വാളിന്റെ വിവാഹം കഴിഞ്ഞത് . ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവിനെയാണ് താരസുന്ദരി ജീവിത പങ്കാളിയാക്കിയത്. വിവാഹത്തിന് പിന്നാലെ ഇരുവരുടെയും വിവാഹ വസ്ത്രങ്ങളുടെ പ്രത്യേകതയും, വിലയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.എവിടേക്കാണ് ഹണിമൂണ്‍ എന്നും ആരാധകരുടെ ഭാഗത്തുനിന്ന് ചോദ്യമുയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം മാലിദ്വീപിലേക്ക് പോകുന്നതിന് മുന്നേ പാസ്‌പോര്‍ട്ടിന്റെ ചിത്രങ്ങള്‍ നടി ഇസ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.ഇപ്പോഴിതാ ഗൗതം കിച്ച്‌ലുവിന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. വിമാനത്തില്‍ നിന്നെന്ന് തോന്നിക്കുന്ന ഒരു ചിത്രവും, ഒറ്റയ്ക്ക് നില്‍ക്കുന്ന മറ്റൊരു ചിത്രവുമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.’ആവശ്യമായ മുന്‍കരുതലുകള്‍ എടുത്ത് വീണ്ടും യാത്ര ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പതുക്കെ സാധാരണ നിലയിലേക്ക് പോകുന്നു. മനോഹരമായ ഇടങ്ങളോടുള്ള എന്റെ പ്രിയം തുടരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി വിവാഹിതയാകാന്‍ പോകുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്.കാജല്‍ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.അടുത്തിടെ വിവാഹത്തെയും പ്രണയത്തെയും കുറിച്ച് തുറന്ന് പറഞ്ഞ് കാജല്‍ രംഗത്ത് എത്തിയിരുന്നു.കാജലിന്റെ വാക്കുകള്‍ ഇങ്ങനെ,’ഗൗതമും ഞാനും മൂന്നു വര്‍ഷത്തോളം പ്രണയിച്ചു.തുടര്‍ന്ന് ഞങ്ങള്‍ ഏഴ് വര്‍ഷം സുഹൃത്തുക്കളായിരുന്നു.സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ വളരുകയും പരസ്പരം ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്തിട്ടുണ്ട്.കൊറോണ വൈറസിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ ആളുകളെ അവരുടെ പ്രിയപ്പെട്ടവരില്‍ നിന്ന് അകറ്റിനിര്‍ത്തിയപ്പോഴാണ്,ഗൗതം കിച്ച്‌ലു തന്റെ പ്രിയപ്പെട്ടവളോട് വിവാഹത്തെ കുറിച്ച് സംസാരിച്ചത്.ഇരുവരും എപ്പോഴും പരസ്പരം കാണുന്നവരായിരുന്നു.ലോക്ഡൗണിനിടയില്‍ ആഴ്ചകളോളം പരസ്പരം കാണാന്‍ കഴിയാതിരുന്നപ്പോള്‍,തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അവര്‍ മനസ്സിലാക്കി

Share this on...