കാജലിന്റെ ലെഹങ്ക ഒരുക്കിയത് ഇരുപത് പേര്‍ ഒരുമാസത്തോളം പണിയെടുത്ത്, വില കേട്ട് ഞെട്ടി ഫാഷന്‍ ലോകം

കഴിഞ്ഞ ദിവസമായിരുന്നു നടി കാജല്‍ അഗര്‍വാളിന്റെ വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പടെ വളരെ കുറച്ചുപേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. അതിഥികള്‍ കുറവായിരുന്നെങ്കിലും ‘രാജകീയ’ വേഷത്തിലായിരുന്നു വധു. കാജല്‍ ധരിച്ച ലെഹങ്കയിലായിരുന്നു ഫാഷന്‍ ലോകത്തിന്റെ കണ്ണുടക്കിയത്. സെലിബ്രിറ്റി ഡിസൈനര്‍ അനാമിക ഖന്നയാണ് ചുവപ്പും പിങ്കും നിറങ്ങളിലുള്ള വിവാഹ വേഷം ഡിസൈന്‍ ചെയ്തത്. ഫ്‌ലോറല്‍ പാറ്റേണിലുള്ള സര്‍ദോസി എംബ്രോയ്ഡറിയാണ് ലെഹങ്കയെ കൂടുതല്‍ മനോഹരമാക്കിയത്.

ഇരുപത് പേര്‍ ഒരുമാസത്തോളം പണിയെടുത്താണ് ഈ ലെഹങ്ക ഒരുക്കിയത്. വരന്‍ ഗൗതം കിച്ച്‌ലു ധരിച്ചത് അനിത ഡോന്‍ഗ്ര ഡിസൈന്‍ ചെയ്ത ഷെര്‍വാണിയായിരുന്നു.1,15,000 രൂപയുള്ള വസ്ത്രത്തിന്റെ പ്രത്യേകത മന്‍ഡാരിന്‍ കോളര്‍ ആയിരുന്നു .

ഗൗതം കിച്ച്‌ലുവാണ് താരത്തിന്റെ ഭര്‍ത്താവ്. ഹോം ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനത്തിന്റെ ഉടമയാണ് ഗൗതം. മുംബൈയില്‍ സ്ഥിരതാമസമാക്കിയ പഞ്ചാബി കുടുംബത്തിലെ അംഗമാണ് കാജല്‍.നടിയുടെ ഹല്‍ദി ചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാജലിന്റെ വിവാഹാഘോഷങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സേഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. കാജലിന്റെ സഹോദരി നിഷ അഗര്‍വാളും വിവാഹത്തിന് മുന്‍പുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നുകോവിഡ് പശ്ചാത്തലത്തില്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു വിവാഹം.

2004ല്‍ പുറത്തിറങ്ങിയ ‘ക്യൂന്‍ ഹോ ഗയാ’ എന്ന ഹിന്ദി ചിത്രമാണ് കാജലിന്റെ അഭിനയ അരങ്ങേറ്റം കുറിച്ചത്. 2007 ല്‍ ആദ്യ തെലുങ്ക് ചിത്രം ലക്ഷ്മി കല്യാണം റിലീസായി. 2020ല്‍ ലണ്ടനിലെ മെഴുകു മ്യൂസിയത്തില്‍ കാജലിന്റെ പ്രതിമ ഉയര്‍ന്നിരുന്നു 2019ല്‍ പുറത്തിറങ്ങിയ കോമാളിയാണ് കാജലിന്റെ ഏറ്റവും പുതിയ ചിത്രം.

Share this on...