kani kusruti open up about her realtionahip with anand gandhi ; മലയാള സിനിമകളിൽ വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും വളരെ ശ്രദ്ധ നേടിയ നടത്തിയാണ് കനി കുസൃതി. എപ്പോഴും തന്റെ നിലപാടുകൾ വളരെ വ്യക്തതയോടെ സംസാരിക്കുന്ന നടി. പ്രണയം, പാർട്ണർഷിപ് എന്നിവയെ കുറിച്ചെല്ലാം പലപ്പോഴും കനി തുറന്നു സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ അമ്മയാകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് കനി നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ബയോളജിക്കലായി ഒരു കുഞ്ഞ് വേണമെന്ന് തനിക്ക് നിർബന്ധം ഇല്ലെന്ന് കനി പറയുന്നു.
28-30 വയസ് വരെയൊക്കെ ഒരിക്കലും കുട്ടി വേണമെന്ന് തോന്നാത്ത ആളായിരുന്നു ഞാൻ. ഗർഭിണിയാകാനൊന്നും ഒരിക്കലും തോന്നിയിട്ടില്ല. ഒരു റിലേഷൻഷിപ്പിലേക്ക് പോകുമ്പോൾ നമ്മളെന്തായാലും കുട്ടിയുണ്ടാക്കാൻ പോകുന്നില്ല, നമ്മൾ ചിലപ്പോൾ ഒരുമിച്ച് ജീവിക്കാനും സാധ്യതയില്ല എന്ന് പറയും. ആദ്യമൊക്കെ വേണമെങ്കിൽ നമുക്ക് ഒരുമിച്ച് ജീവിക്കാം, പക്ഷെ രണ്ട് വർഷം കഴിയുമ്പോൾ എനിക്ക് വേറെയാരാളെ ഇഷ്ടപ്പെടും, അപ്പോൾ അവർ വരും, നിങ്ങൾ വേറെ മുറിയിൽ കിടക്കേണ്ടി വരും എന്നൊക്കെയാണ് ഞാൻ പറഞ്ഞിരുന്നത്.
ഇപ്പോഴാണ് കുറച്ചെങ്കിലുമൊന്ന് ബെറ്ററായത്. എന്റെ കൂട്ടുകാരൊക്കെ ബ്രേക്കപ്പാകുമ്പോൾ ഇതല്ലേ, നല്ലത് അടുത്തയാളെ ഇഷ്ടപ്പെടാലോ എന്നാണ് പറഞ്ഞിരുന്നതെന്നും കനി കുസൃതി ഓർത്തു. കുഞ്ഞ് വേണമെന്ന് തോന്നിയ സന്ദർഭത്തെക്കുറിച്ചും നടി സംസാരിച്ചു. 28 വയസിലോ മറ്റോ നാടകം കളിക്കുമ്പോൾ ഞാനൊരാളെ കണ്ടു. എനിക്കയാളുടെ കൊച്ചിനെ വേണം എന്ന് തോന്നി. എനിക്കയാൾക്ക് ഉമ്മ കൊടുക്കണം എന്ന് പോലും തോന്നുന്നില്ല.
ആരെങ്കിലും ഉണ്ടാക്കി കൈയിൽ തന്നാൽ മതി. കല്യാണം കഴിഞ്ഞവരോ മോണോഗമസ് റിലേഷൻഷിപ്പിലുള്ളവരുമായോ ഒരു ബന്ധം വെക്കാൻ തനിക്കിഷ്ടമല്ല, അപ്പുറത്തുള്ള സ്ത്രീയുടെ വിഷമവും കാണിക്കേണ്ടി വരുന്ന കള്ളത്തരവുമാണ് അതിന് കാരണം. കുഞ്ഞ് വേണം എന്ന് തോന്നിയ ആൾ പാർട്ണർ ഉള്ള ആളാണ്. അതുകൊണ്ട് മാത്രം വേണ്ടെന്ന് വെച്ചു. അല്ലെങ്കിൽ ഞാൻ ചിലപ്പോൾ കുട്ടിയുണ്ടാക്കേനെയെന്നും കനി പറയുന്നു.
പിന്നെ ആനന്ദിനെ കണ്ടപ്പോൾ ഞങ്ങൾക്കൊരു കുഞ്ഞിനെ വളർത്താൻ പറ്റുമെന്ന് തോന്നി. ഇപ്പോഴെനിക്ക് 38 വയസായി. കുറച്ച് പൈസയെടുത്ത് എഗ് ഫ്രീസ് ചെയ്ത് വെച്ചിട്ടുണ്ട്. പിന്നീടൊരു കുഞ്ഞ് വേണമെന്ന് തോന്നിയാലോ അല്ലെങ്കിൽ മറ്റാർക്കെങ്കിലും ഡൊണേറ്റ് ചെയ്യാനോ വേണ്ടിയാണതെന്ന് കനി കുസൃതി വ്യക്തമാക്കി. കുഞ്ഞിനെ വളർത്താൻ മാനസികമായും സാമ്പത്തികമായും തയ്യാറാകുന്ന ഘട്ടത്തിൽ അതേക്കുറിച്ച് ആലോചിച്ചേക്കുമെന്നും നടി പറയുന്നു.
ആനന്ദ് അല്ലാതെ മറ്റൊരാൾക്കൊപ്പവും എനിക്ക് കുഞ്ഞിനെ വളർത്താൻ തോന്നിയിട്ടില്ല. ഞാൻ സിംഗിൾ മദറായേ വളർത്തൂ. ഞാൻ വളർന്നപ്പോൾ മൈത്രേയനും ജയശ്രീയും തന്റെ മുന്നിൽ വഴക്കിടാതെ നല്ല രീതിയിലാണ് വളർത്തിയത്. വഴക്കില്ലാത്ത അന്തരീക്ഷത്തിൽ കുഞ്ഞിനെ വളർത്തണം. ഇല്ലെങ്കിൽ ഒറ്റയ്ക്ക് വളർത്തുന്നതാണ് നല്ലതെന്ന് കനി കുസൃതി അഭിപ്രായപ്പെട്ടു. ഭാവിയിൽ താൻ ദത്തെടുത്തേക്കാമെന്നും കനി കുസൃതി തുറന്ന് പറഞ്ഞു. അഭിമുഖത്തിൽ കനി പറഞ്ഞ വാക്കുകൾ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ബിരിയാണിക്ക് ശേഷം പട, വിചിത്രം ഉൾപ്പെടെയുള്ള മലയാശ സിനിമകളിൽ കനിയെ ശ്രദ്ധേയ വേഷം ചെയ്തു.
Read also – ആനന്ദിനോട് സഹോദരനോടുള്ള സ്നേഹം, തുറന്നു പറച്ചിലുമായി കനി കുസൃതി