​ഗ്ലാമറസായി കനിഹ, 40 വയസ്സാകാനായെന്ന് കണ്ടാൽ പറയുമോയെന്ന് ആരാധകർ

മലയാളികളുടെ പ്രിയനായികയാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് പറയാറുണ്ട്. ചെന്നൈയിലാണ് താരം താമസിക്കുന്നത്.

ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാണ് കനിഹ. മാമാങ്കം, ബ്രോ ഡാഡി, പാപ്പാൻ എന്നിവയൊക്കെയാണ് കനിഹയുടേതായി അവസാനമായി പുറത്തിറങ്ങിയ സിനിമകൾ. ഇ ഡയറിയാണ് കനിഹയുടെതായി പുറത്തിറങ്ങാനുള്ള അടുത്ത മലയാള സിനിമ.

സിനിമ തിരക്കുകൾക്കിടയിലും, കിട്ടുന്ന ഇടവേളകളിൽ കനിഹ കുടുംബത്തിനൊപ്പമാണ് ചിലവഴിക്കുക. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോളിതാ ഊഞ്ഞാൽ കിടക്കയിൽ നിന്നുള്ള ചിത്രങ്ങളാണ് കനിഹ പങ്കിട്ടിരിക്കുന്നത്.

അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു. 2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ശിവാജി, ദളപതി വിജയ് നായകനായ സച്ചിൻ, ചിയാൻ വിക്രം- ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങിയ അന്യൻ എന്നീ ചിത്രങ്ങളിലെ നായികമാർക്ക് ഡബ്ബ് ചെയ്തത് കനിഹയാണ്. ശ്രേയ സരൺ, ജെനീലിയ, സദ എന്നിവർക്ക് വേണ്ടിയാണു കനിഹ ശബ്ദം നൽകിയത്.