വർഷങ്ങൾക്കുശേഷം കാവ്യയെ കണ്ടുമുട്ടിയ മുന്ന!!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഗൗരി ശങ്കരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയാ ജോഡികൾ ആയിരുന്നു കാവ്യയും മുന്നയും. വർഷങ്ങൾക്കുശേഷം ഇപ്പോഴത്തെ തൻറെ ആദ്യ നായികയെ നേരിൽ കണ്ട സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് നടൻ മുന്ന സൈമൺ എത്തിയിരിക്കുകയാണ്. നേമം പുഷ്പരാജന്റെ സംവിധാനത്തിൽ 2003ല്‍ പുറത്തിറങ്ങിയ ഗൗരീശങ്കരം ആയിരുന്നു മുന്ന നായകനായി എത്തിയആദ്യ ചിത്രം. കാവ്യാ മാധവനായിരുന്നു ചിത്രത്തിൽ ആയി അഭിനയിച്ചത്. ഇരുവരും നായികാനായകന്മാരായി അഭിനയിച്ച റൊമാന്റിക് ചിത്രത്തിന് ഇന്നും ഒരുപാട് ആരാധകരും ഉണ്ട്. ചിത്രത്തിലെ ഗാനങ്ങളും ഒരുപാട് ശ്രദ്ധ നേടിയിരുന്നു.

‘കാവ്യ മാധവനെ വീണ്ടും കണ്ടതില്‍ സന്തോഷം. മലയാള സിനിമയില്‍ എന്റെ ആദ്യത്തെ നായിക. എന്നെന്നും സുഹൃത്ത്. എന്ന കുറിപ്പോടുകൂടി ആയിരുന്നു മുന്ന തൻറെ വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രങ്ങൾക്കും വീഡിയോക്കും താഴെ കമന്റുകളുമായി എത്തിയത്.

ചിത്രത്തിൻറെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നും ആ ചിത്രം ഞങ്ങൾക്ക് എപ്പോഴും പ്രിയപ്പെട്ടതാണെന്നും നിങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ ആണെന്നും ആരാധകർ കമൻറുകൾ നൽകി. നിരവധി ഒരുപാട് നല്ല ഗാനങ്ങളും ചിത്രത്തിൽ ഉണ്ടായിരുന്നു.