മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കുടുക്ക് 2025.നടൻ കൃഷ്ണ ശങ്കറും നടി ദുർഗ കൃഷ്ണയുമാണ് ഈ സിനിമയിലെ പ്രാധന വേഷങ്ങൾ ചെയ്യുന്നത്.പ്രശസ്ത സംവിധായകൻ ബിലഹരിയാണ് ഈ സിനിമ ഒരുക്കുന്നത്.സിനിമയിൽ 2025 ൽ നടക്കുന്ന സംഭവികാസങ്ങളെയാണ് ചൂണ്ടി കാണിക്കുന്നത്.അതുകൊണ്ടാണ് സിനിമയ്ക്ക് കുടുക്ക് 2025 എന്ന പേര് അണിയറ പ്രവർത്തകർ നൽകിയത്.രണ്ട് മനുഷ്യരയുടെ സ്വകാര്യ ജീവിതത്തിലൂടെയാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്.
സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ ഇതിനകം ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.അതിൽ എടുത്ത് പറയേണ്ട ഒരു ഗാനമാണ് മാരൻ എന്ന് തുടങ്ങുന്ന ഗാനം.പ്രശസ്ത ഗായകൻ സിദ്ധ ശ്രീറാം ആണ് ഈ ഗാനം ആലപിച്ചത്.ഗാനത്തിൽ നായകനും നായികയും തമ്മിലുള്ള കിടപ്പറ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉണ്ടാക്കിയത്.
എപ്പോൾ ഇതാ മാരൻ എന്ന ഗാനത്തിലെ തമിഴ് പതിപ്പ് പുറത്തുവിട്ടിരിക്കുകയാണ് സംവിധയകാൻ ബിലഹരി.താരത്തിന്റെ സോഷ്യൽ മീഡിയയിൽ കൂടിയാണ് ഗാനം പുറത്തു വിട്ടത്.സിദ്ധശ്രീറാം തന്നെയാണ് തമിഴിൽ പതിപ്പിലും പാടിയിരിക്കുന്നത്.ഗാനം നിമിഷ നേരംകൊണ്ട് തന്നെ വൈറലായിരിക്കുകയാണ്.
ഇപ്പോൾ ഇതാ ആ ഗാനത്തിന് കിടിലൻ ഡാൻസ് ചുവടുമായി എത്തിയിരിക്കുകയാണ് സിനിമയിലെ നായകനും നായികയും.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ദുർഗ എത്തിയത്.ഡാൻസ് വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.എന്തയാലും സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.ഇവരെ കൂടാതെ മലയാളത്തിലെ വമ്പൻ താരങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.
View this post on Instagram