Kulappulli Leela ; മലയാള സിനിമയിൽ എന്തും വെട്ടി ത്തുറന്നു പറയുന്ന ഒരു നടി തന്നെയാണ് കുള പ്പുള്ളി ലീല. സിനിമയില്‍ ചിരിപ്പിക്കുന്ന തരത്തിലുള്ള കഥാ പാത്രങ്ങളെയാണ് കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. ജീവിതത്തില്‍ അത്ര നല്ല അനുഭവങ്ങളിലൂടെയല്ല ഞാന്‍ കടന്നു വന്നതെന്ന് കുള പ്പുള്ളി ലീല പറയുന്നു. സിനിമയിൽ മുത്തശ്ശിയും അമ്മയും അമ്മായിയമ്മയുമൊക്കെയായി തകർത്താടിയിട്ടുണ്ടെങ്കിലും ജീവിതത്തിൽ അത്തരം വേഷങ്ങൾ അണിയാൻ അവസരം ലഭിക്കാതെ പോയി കുളപ്പുള്ളി ലീലയ്ക്ക്.
സിനിമയിൽ മുത്തശ്ശിയും അമ്മയും അമ്മായിയമ്മയുമൊക്കെയായി തകർത്താടിയിട്ടുണ്ടെങ്കിലും ജീവിതത്തിൽ അത്തരം വേഷങ്ങൾ അണിയാൻ അവസരം ലഭിക്കാതെ പോയി കുളപ്പുള്ളി ലീലയ്ക്ക്.തമിഴിൽ നിന്ന് അടക്കം നിരവധി സിനിമകളിൽ അഭിനയിക്കുന്നുണ്ട് കുളപ്പുള്ളി ലീല. ഇപ്പോഴിതാ ബസിൽ യാത്ര ചെയ്തപ്പോഴുണ്ടായ ഒരു മോശം അനുഭവം വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് കുളപ്പുള്ളി ലീല.
ബസിൽ യാത്ര ചെയ്യുമ്പോൾ പലതരത്തിലുള്ള ദുരനുഭവങ്ങൾ സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരാറുണ്ട്. അത്തരത്തിലുള്ള നിരവധി വാർത്തകളാണ് ദിവസവും പുറത്ത് വരുന്നത്. ബാക്ക് സീറ്റിൽ ഇരിക്കുന്നവരിൽ നിന്നാണ് മോശം അനുഭവം ഉണ്ടായത്. ഉറക്കം ഒഴിച്ച് വരുന്നതുകൊണ്ട് തന്നെ ബസിൽ കയറുമ്പോൾ തന്നെ ഞാനൻ ഇരുന്ന് ഉറങ്ങും. ആ സമയങ്ങളിൽ സാരിയായിരുന്നു ധരിച്ചിരുന്നത്. ഉറക്കത്തിനിടെ ചിലപ്പോൾ പിറകിലെ സാരി കുറച്ച് മാറിപ്പോകും. അത്തരം ഭാഗങ്ങളിൽ കൈ തട്ടുന്നത് പെട്ടന്ന് മനസിലാകും.
‘അപ്പോൾ വേഗം ഉണരും. അത്തരത്തിൽ ഒരു ദിവസം നോക്കിയപ്പോൾ ഒരുത്തൻ പിറകിലിരുന്ന ശരീരത്തിൽ തൊടാൻ ശ്രമിക്കുന്നു. സംഭവം മനസിലായപ്പോൾ എന്നാൽ ഇവന് ഒന്ന് കൊടുക്കാമെന്ന് ചിന്തിച്ചു. അവന്റെ കൈ ശരീരത്തിലേക്ക് വന്നപ്പോൾ സപ്പോർട്ട് ചെയ്യുന്നത് പോലെ നിന്ന് സേഫ്റ്റിപിൻ വെച്ച് ഞാൻ കുത്തി.”അവന് വിരൽ തിരിച്ച് വലിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയവൻ പിന്നീട് ബസിൽ കയറിയോ എന്ന് തന്നെ സംശയമാണ്’, എന്നാണ് തനിക്ക് എതിരെ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് കുളപ്പുള്ളി ലീല പറഞ്ഞത്. പല സ്ത്രീകൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ വരുന്ന ഷോക്കും ട്രോമയും മൂലം പ്രതികരിക്കാൻ പോലും ആ സമയത്ത് സാധിക്കാതെ വരാറുണ്ട്.