മലയാളിയല്ലെങ്കിലും മലയാളികളുടെ പ്രിയങ്കരിയാണ് ലക്ഷ്മി ഗോപാലസ്വാമി. നിരവധി ഹിറ്റ് മലയാള സിനിമകളില്‍ താരം നായികയായി എത്തിയിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളുടെ നായികയായി അഭിനയിച്ച താരംനിലവില്‍ മലയാള സിനിമയില്‍ സജീവമല്ലെങ്കിലും മറ്റ് ഭാഷകളില്‍ താരം അഭിനയിക്കുന്നുണ്ട്. ലക്ഷ്മിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.
വിവാഹം ചെയ്യാൻ പോകുന്നെന്ന് മൂന്ന് നാല് പ്രാവശ്യം വാർത്ത വന്നു. എപ്പോഴും എനിക്കിത് തമാശയായാണ് തോന്നാറ്. പാവം മുകേഷേട്ടനെ വെച്ച് അവർ പറയുന്നത് എന്നെ വിവാഹം ചെയ്യാൻ പോകുന്നെന്നാണ്. മുകേഷേട്ടൻ എന്റെ സഹോദരനെ പോലെയാണ്. അദ്ദേഹത്തിന് എന്നോടും അങ്ങനെയാണ്. അദ്ദേഹത്തെ അറ്റാക്ക് ചെയ്യുന്നു. മുമ്പ് എനിക്ക് ദേഷ്യം വരുമായിരുന്നു. ഇപ്പോൾ ഞാൻ വാർത്താ പ്രാധാന്യം ഉള്ളയാളാണെന്ന് കരുതും. വാർത്താ പ്രാധാന്യം ഇല്ലെങ്കിൽ അവർ നമ്മളെക്കുറിച്ച് എഴുതില്ല.
ഇതെല്ലാം പ്രചരിപ്പിക്കുന്നത് പ്രധാന പത്രമാധ്യമങ്ങളല്ല. അതിനാൽ ഞാൻ കാര്യമാക്കുന്നില്ലെന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി. ബോയ്ഫ്രണ്ട് എന്ന സിനിമ ചെയ്തത് നല്ല തീരുമാനമായിരുന്നില്ലെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. ഒരു ആക്‌ടറെന്ന നിലയിൽ എനിക്ക് ഒരു വിധത്തിൽ നന്നായിരുന്നു. കാരണം അതെന്നെ ഫ്രീയാക്കി. പൊട്ടിക്കരച്ചിലൊന്നും അതുവരെയും ഞാൻ ചെയ്തിരുന്നില്ല. പക്ഷെ ഞാൻ വളരെ ചെറുപ്പമായിരിക്കുമ്പോഴാണ് ആ സിനിമ ചെയ്തത്.