ഹൃദയം പൊട്ടി കരഞ്ഞ് ലിന്റു !! നടി ലിന്റു പറഞ്ഞത് കേട്ടോ

സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ലിന്റു റോണി. വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷമാണ് ലിന്റു അമ്മയായത്. ഗർഭകാല വിശേഷങ്ങളും മകന്റെ വിശേഷങ്ങളുമെല്ലാം ലിന്റു ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മരണപ്പെട്ട തന്റെ പ്രിയപ്പെട്ട അനുജന് പിറന്നാളാശംസകൾ നേരുകയാണ് ലിന്റു…മോനുക്കുട്ടാ… നിന്നെ ഞങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കാം, പക്ഷേ ഇന്ന്, ലെവിയുടെ നഴ്സറി ആരംഭിക്കുമ്പോൾ, നീ ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ടെന്ന് തോന്നുന്നു.സ്വർഗ്ഗത്തിൽ നിന്നുള്ള ഞങ്ങളുടെ ചെറിയ സമ്മാനമാണ് ലെവി, നിന്നിൽ ഒരു ഭാഗം അവനിൽ വഹിക്കുന്നു. വാക്കുകൾക്ക് പറയാൻ കഴിയാത്തത്ര ഞങ്ങൾ നിന്നെ മിസ്സ് ചെയ്യുന്നു, മോനുസ്, പക്ഷേ നിന്റെ സ്നേഹം ലെവിയിലൂടെയും നമ്മളെല്ലാവരിലും ജീവിക്കുന്നു.

എന്നാണ് ലിന്റു സോഷ്യൽ മീഡിയയിൽ കുറിച്ചത്… ഇപ്പോഴിതാ ലെവി കുട്ടന്റെ നഴ്സറി ദിനം ആരംഭിക്കുകയാണെന്നും അത് കാണാൻ മോനുക്കുട്ടനില്ലെന്നും പക്ഷേ അവൻ സ്വർ​ഗത്തിലിരുന്ന് എല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാകുമെന്നും ലിന്റും കുറിച്ചു… മരിച്ചുപോയ സഹോദരന്റെ പേരാണ് മകനിട്ടതെന്നും അവന്റെ അനുഗ്രഹം എന്നും മകനുണ്ടാകുമെന്നും പറഞ്ഞു കൊണ്ട് ലിന്റു നേരത്തെ ഒരു പോസ്റ്റ് പങ്കുവച്ചിരിന്നു…‘ലെവികുട്ടന്റെ പേരിനെക്കുറിച്ചാണ് പലരും ചോദിക്കുന്നത്. അവന്റെ പേര് ഞങ്ങളുടെ വീട്ടിലുള്ളവർക്ക് നല്ല പരിചയമുള്ള പേരാണ്. കാരണം മറ്റൊന്നുമല്ല.

എന്റെ മോനുക്കുട്ടന്റെ പേരാണ് ലെവി. മോനുക്കുട്ടൻ ആരാണ് എന്ന് കുറെ ആളുകൾ ചോദിക്കുന്നത് കേൾക്കാം. അവൻ എന്റെ ആകെയുള്ള സഹോദരൻ ആണ്. മോനുക്കുട്ടൻ ഞങ്ങളെ വിട്ടുപോയിട്ട് 5 വർഷം കഴിഞ്ഞു. മോനുക്കുട്ടന്റെ പേരാണ് ലെവി. ആ പേര് എന്റെ കുഞ്ഞിന് ഇടണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു.എന്നാൽ എനിക്ക് പെൺകുഞ്ഞിനെ വേണം എന്നായിരുന്നു ആഗ്രഹം. ആൺകുഞ്ഞിനെ കുറിച്ച് ഒരിക്കലും സ്വപ്നം കണ്ടിട്ടേ ഇല്ല. എനിക്ക് ജനിക്കാൻ പോകുന്നത് പെൺകുഞ്ഞാണ് എന്നായിരുന്നു വിചാരം. ജെൻഡർ റിവീലിന്റെ സമയത്താണ് മോനാണ് വരുന്നത് എന്ന് അറിയുന്നത്. ആ സമയം തൊട്ട് അച്ചു പറയുന്നുണ്ട് ഞാനാണ് കുഞ്ഞിന് പേരിടുന്നതെന്ന്. ഞാൻ അത് അച്ചുവിന് വിട്ടുകൊടുത്തു. ഞാൻ മോനെ പ്രസവിച്ചു, എന്റെ നെഞ്ചിലേക്ക് അവനെ ഇട്ട സമയത്ത് അച്ചു വന്നു പറഞ്ഞ പേരാണ് ലെവി. അപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. എന്റെ മോനുക്കുട്ടനാണ് എന്റെ കയ്യിലേക്ക് വന്നത് എന്നാണ് വിശ്വസിക്കുന്നത്. അവന്റെ ഓരോ ചലനങ്ങൾ കാണുമ്പോഴും എനിക്ക് അങ്ങനെയാണ് തോന്നുന്നത്. അച്ചുവിനെ പോലെയാണ് കുഞ്ഞിരിക്കുന്നത് എന്ന് പലരും പറയും പക്ഷേ, എനിക്ക് എപ്പോഴും തോന്നാറുണ്ട് എന്റെ ലെവി മോനുക്കുട്ടനെ പോലെയാണ് ഇരിക്കുന്നതെന്ന്. എന്റെ സങ്കടം തീർക്കാൻ വേണ്ടി മോനുക്കുട്ടൻ അയച്ചുതന്നതാണ് എന്റെ മോനെ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മോനുക്കുട്ടന്റെ കല്ലറയിലേക്ക് പോകണം. അവന്റെ അനുഗ്രഹം വാങ്ങണം. അതാണ് ആഗ്രഹം. ഇതൊന്നും പറയണം എന്ന് കരുതിയതല്ല. പക്ഷേ പറഞ്ഞുപോകും. ആളുകൾ പറയും മരിച്ച ഒരാളെ കുറിച്ച് ഇത്രയും ഓർമിക്കരുത് എന്ന്. പക്ഷേ എനിക്ക് മറക്കാൻ ആകില്ല, പറയാതിരിക്കാനും ആകില്ല. നമ്മുടെ കുടുംബത്തിലെ ആളാണ്. മറക്കാൻ പറ്റില്ല’. ലിന്റു വിഡിയോയിൽ പറഞ്ഞു. സഹോദരന്റെ കല്ലറയിൽ പോയി പ്രാർഥിക്കുന്നതിന്റെയും മകന്റെ മാമോദീസ വിശേഷങ്ങളുമെല്ലാം ലിന്റു പങ്കുവച്ചിട്ടുണ്ട്.

Scroll to Top