മത്സ്യകന്യകയെ പോലെ അണിഞ്ഞൊരുങ്ങി മഡോണ, കിടിലൻ ചിത്രങ്ങൾ കാണാം

പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൻറെ ഹൃദയം കവർന്ന നടിയാണ് മഡോണ സെബാസ്റ്റ്യൻ. പിന്നീട് കിംഗ് ലയറും ഇബ്ലീസും അടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും മഡോണ അഭിനയിച്ചു.ഒരു കന്നഡ ചിത്രം പുറത്തുവരാനുമുണ്ട്. പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡേ ആണ് താരം അഭിനയിച്ച് അവസാനമായി റിലീസായ മലയാള ചിത്രം.

സമൂഹമാധ്യമങ്ങളിലും ആക്ടീവ് ആയി നിൽക്കുന്ന താരമാണ് മഡോണ. ഇപ്പോളിതാ മഡോണയുടെ പുത്തൻ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്, മത്സ്യകന്യകയെ പോലെയുണ്ടെന്നാണ് ആരാധകർ.

യൂ റ്റു ബ്രൂട്ടസ്’ എന്ന സിനിമയിൽ ഗായിക ആയാണ് മഡോണ സെബാസ്റ്റ്യൻ സിനിമാ രംഗത്തെത്തുന്നത്. സിനിമയിലെത്തി 5 വർഷങ്ങൾക്കകം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളുടെ ഭാഗമായി താരം. കഴിഞ്ഞ വർഷം കന്നഡയിലും മഡോണ അരങ്ങേറി. ‘കൊട്ടിഗൊബ്ബ 3’ ആണ് കന്നഡയിൽ മഡോണ അഭിനയിച്ച ചിത്രം.

കൊമ്പു വച്ച സിങ്കമേടാ’ എന്ന സിനിമയും മഡോണയുടേതായുണ്ട്. പ്രശസ്ത മലയാള സംഗീത സംവിധായക പരിപാടിയായ മ്യൂസിക് മജോയിലും താരം പങ്കെടുത്തിരുന്നു. ചലച്ചിത്ര അഭിനയ രംഗത്ത് മികവു കാണിക്കുന്നതു പോലെതന്നെ ഗാനാലാപന രംഗത്തും താരം മികച്ചു നിൽക്കുന്നു.