പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മാളവിക. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് താരം. 30 ലക്ഷത്തോളം ഫോളോവേഴ്സ് ആണ് മാളവികയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.
ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മാളവിക മോഹനൻ. പിന്നീട് താരം തമിഴ്, തെലുങ്ക് സിനിമകളിൽ ശ്രദ്ധേയമായി. തമിഴ് നടൻ വിജയ് യുടെ നായികയായി താരം അഭിനയിച്ച ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു മാസ്റ്റർ.
മസാബ മസാബ എന്ന ഇംഗ്ലീഷ് ടിവി സീരീസിലും താരം അഭിനയിച്ചിരുന്നു. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ആണ് താരത്തിൻ്റെ സ്വദേശം എങ്കിലും, താരം പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദർ, രജനികാന്ത് ചിത്രം പേട്ട എന്നിവയിൽ അഭിനയിച്ച മാളവിക മലയാളി ചായാഗ്രാഹകൻ മോഹനൻറെ മകളാണ്.
സമൂഹമാധ്യമങ്ങളിൽ സജീവമായ മാളവിക പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം തന്നെ വളരെയധികം വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ നീല സൽവാറിൽ സുന്ദരിയായിട്ടാണ് താരമെത്തിയിരിക്കുന്നത്.
2013ൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. ദുൽഖർ സൽമാൻ്റെ നായികയായി താരം അഭിനയിച്ച ആദ്യചിത്രം ഏറെ പ്രേക്ഷക സ്വീകാര്യത നേടാൻ താരത്തെ സഹായിച്ചു. ശേഷം മമ്മൂട്ടി, വിജയ്, രജനികാന്ത് എന്നീ മികച്ച നായകന്മാർക്കൊപ്പം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചു.