ഇലക്ഷനിൽ മത്സരിക്കണമെന്ന ആവശ്യവുമായി ആരും സമീപിച്ചിട്ടില്ല; മല്ലിക സുകുമാരന്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് നടി മല്ലികാ സുകുമാരന്‍. ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരന്‍ പറയുന്നു. ഒരു വാർത്താ മാധ്യമത്തോടാണ് താരത്തിന്റെ പ്രതികരണം

മല്ലികാ സുകുമാരന്‍ തിരുവനന്തപുരം കോര്‍പറേഷന് കീഴിലുള്ള വലിയവിള വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആകുമെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ രപ്രചരിപ്പിക്കപ്പെട്ടത്. സ്ഥാനാര്‍ഥി ആകണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതൃത്വം സമീപിച്ചിട്ടില്ല. ഇത്തരമൊരു പ്രചരണം ഉണ്ടായത് എങ്ങനെയെന്ന് അറിയില്ലെന്നും മല്ലികാ സുകുമാരന്‍.

തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് കളമൊരുങ്ങുമ്പോൾ താരങ്ങളുടെ പേരുകള്‍ വിവിധ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നതും പതിവാണ്. മുന്‍നിര താരങ്ങള്‍ വിവിധ കക്ഷികളെ പിന്തുണച്ചെന്ന രീതിയിലും വ്യാജപ്രചരണം ഉണ്ടാകാറുണ്ട്.

Share this on...