പ്രശസ്ത ചലച്ചിത്ര നടിയാണ് മഞ്ജിമ മോഹൻ. 1990-2000 ത്തിൽ ബാലതാരമായാണ് സിനിമയിലേക്ക് വരുന്നത്. മധുരനൊമ്പരക്കാറ്റ് (2000) എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. അതിനു ശേഷം ചലച്ചിത്ര രംഗത്തു നിന്നു ഏറെക്കാലം വിട്ടുനിന്നിരുന്നു.
പിന്നീട് 2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാ മണ്ഡലം ഗിരിജയുടേയും മകളാണ്. 2019ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം മിഖായേലിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. കിരൺ എസ് ഫോട്ടോഗ്രാഫി പകർത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 16 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.
കളിയൂഞ്ഞാൽ, മയില്പീലിക്കാവ്, സാഫല്യം, പ്രിയം, തെങ്കാശിപട്ടണം, മധുരനൊമ്പരക്കാറ്റ്, താണ്ഡവം, ഒരു വടക്കൻ സെൽഫി, മിഖായേൽ എന്നിവയാണ് താരം അഭിനയിച്ച ശ്രദ്ധേയമായ സിനിമകൾ.