മലയാളത്തിലെ രണ്ട് പ്രീയപ്പെട്ട താരദമ്പതികളായിരുന്നു ഉർവശിയും മനോജ് കെ ജയനും. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇടക്ക് വേർപിരിഞ്ഞ് വീണ്ടും വിവാഹിതരായി. ഏക മകൾ കുഞ്ഞാറ്റ മനോജ് കെ ജയനോടൊപ്പമാണ് താമസിക്കുന്നത്. ആശയാണ് മനോജ് കെ ജയന്റെ ഇപ്പോഴത്തെ ഭാര്യ.
ഭാര്യ ആശയ്ക്കും മക്കളായ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയ്ക്കും മകൻ അമൃതിനുമൊപ്പം ഓണം ആഘോഷിച്ചിരിക്കുകയാണ് മനോജ് കെ. ജയൻ. ബിരുദ വിദ്യാർത്ഥിനിയായ കുഞ്ഞാറ്റ സാരി ചുറ്റി സുന്ദരിയായി ആശയ്ക്കും മനോജിനും തന്റെ കുഞ്ഞനുജനുമൊപ്പം ചിത്രങ്ങളിൽ പോസ് ചെയ്തു. കസവുള്ള കേരള സാരിയാണ് കുഞ്ഞാറ്റ അണിഞ്ഞിരിക്കുന്നത്. മുൻപ് ടിക്ടോക് വീഡിയോകളിൽ കുഞ്ഞാറ്റ സജീവമായിരുന്നു. അമ്മ ഉർവ്വശിയുടെയും വല്യമ്മ കല്പനയുടെയും ഡയലോഗുകൾ കുഞ്ഞാറ്റ രസകരമായി അവതരിപ്പിക്കുന്നത് വൈറൽ ആയിട്ടുണ്ട്
ഒന്നിച്ചഭിനയിച്ചിലൂടെ പ്രണയത്തിലായവരാണ് മനോജ് കെ ജയനും ഉർവശിയും. 1999 ൽ ആ പ്രണയം വിവാഹത്തിന് വഴിമാറി. എന്നാൽ എട്ട് വർഷം മാത്രമേ ആ ദാമ്പത്യം നീണ്ടു പോയുള്ളൂ. 2008 ൽ ഇരുവരും വിവാഹ മോചിതരായി.ഉർവശിയ്ക്കും മനോജ് കെ ജയനും 2001 ലാണ് മകൾ ജനിച്ചത്. വിവാഹ മോചനത്തിന് ശേഷം ആരുടെ കൂടെ പോകണം എന്ന ചോദ്യത്തിന് അച്ഛൻ എന്നായിരുന്നു കുഞ്ഞാറ്റ എന്ന മകൾ തേജസ്വിനിയുടെ മറുപടി. ഉർവശിയുമായി വേർപിരിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞപ്പോൾ മനോജ് കെ ജയൻ വേറെ വിവാഹം ചെയ്തു. ആശയുമായുള്ള വിവാഹം 2011 ലാണ് നടന്നത്. 2012 ൽ ഈ ബന്ധത്തിൽ ഒരു മകൻ പിറന്നു.