ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മെറീന മൈക്കിൾ. മോഡലിംഗ് രംഗത്തു നിന്നാണ് മെറീന സിനിയലേക്ക് എത്തുന്നത്. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിന്റെ തമിഴ് റീമേക്കായ വായ്മൂടി പേശുവിലും അഭിനയിച്ചു.
മെറീന ആദ്യമായി നായികയായി അഭിനയിച്ചത് മുംബൈ ടാക്സി എന്ന ചിത്രത്തിലാണ്. എബി, ചങ്ക്സ്, നാം, ഹാപ്പി വെഡ്ഡിംഗ്, മുംബൈ ടാക്സി, ഹരം, നെല്ലിക്ക എന്നിവയാണ് മെറീന അഭിനയിച്ച മറ്റു ചിത്രങ്ങൾ.കോഴിക്കോട് പ്രോവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠനം.മൈക്കിൾ, ജെസി എന്നിവരാണ് മാതാപിതാക്കൾ.
ഇപ്പോൾ താരം പങ്കുവെച്ച കാൻഡിഡ് ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. സിംപിൾ ഡ്രസ്സിൽ ക്യൂട്ടായെത്തിയ താരത്തിന്റെ ചിത്രങ്ങൾ വളരെ വേഗം ആരാധകർ ഏറ്റെടുത്തു. എല്ലാ വേഷവും മറീനക്ക് ചേരുമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
ഒരുപാട് പേരാണ് താരത്തിന്റെ ഫോട്ടോസിനും വീഡിയോക്കും താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. സൂപ്പറാണെന്നും ഇനിയും ഇതുപോലെയുള്ള വീഡിയോകളും ഫോട്ടോകളും വേണമെന്നാണ് ആരാധകരുടെ പക്ഷം