എന്റെ മറുപടികൾ എന്റെ പ്രവർത്തികൾ ആണ്, ആളുകൾ പറയുന്ന സൈസും വണ്ണവും വെച്ച് ജോലി ചെയ്ത് കുടുംബം നോക്കി- മീനാക്ഷി രവീന്ദ്രൻ!

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് എല്ലാം ഇന്ന് ഏറെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി രവീന്ദ്രൻ. പിന്നീട് ഉടൻ പണം എന്ന ഷോയിലൂടെ അവതാരകയായും എത്തിയ മീനാക്ഷി കൂടുതൽ ആരാധകരെ നേടി. പത്തൊമ്പതാം വയസിൽ ക്യാമ്പസ് ഇന്റർവ്യൂവിലൂടെ ക്യാബിൻ ക്രൂവായി ജോലിയിൽ പ്രവേശിച്ച മീനാക്ഷി രവീന്ദ്രൻ ജോലി വിട്ടാണ് നായിക നായകനിൽ മത്സരാർഥിയായി എത്തിയത്.

എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാടുകൾ സ്വീകരിക്കാറുള്ള താരമാണ് മീനാക്ഷി.മാലിക്കിൽ അഭിനയിക്കാൻ പോകുന്നു എന്ന് സുഹൃത്തുക്കളോട് സന്തോഷപൂർവം പറഞ്ഞപ്പോഴും ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ട് മീനാക്ഷിക്ക്. ഞാൻ പ്ലസ് ടു കഴിഞ്ഞാണ് ഏവിയേഷന് ജോയിൻ ചെയ്യുന്നത്. എന്നേക്കാൾ ബെറ്ററായ കാബിൻ ക്രൂ ആവാൻ പറ്റിയ പെൺകുട്ടികൾ അവിടെ ഉണ്ടായിരുന്നു. പത്ത് മാസം കഴിഞ്ഞപ്പോൾ ഒരു ഇന്റർവ്യൂ വന്നു. മറ്റാർക്കും കിട്ടിയില്ല എനിക്ക് മാത്രം കിട്ടി. ആ സമയത്ത് എനിക്ക് കാര്യമായി ഉയരം ഇല്ലായിരുന്നു. അതിനു ശേഷമാണു അല്പമെങ്കിലും ഉയരം വെച്ചത്. പക്ഷെ അന്ന് ഞാൻ പിടിച്ചു നിന്നത് എന്റെ വായിൽ കിടക്കുന്ന നാക്ക് കൊണ്ടാണ്.

എനിക്ക് സംസാരിക്കാം സംസാരിച്ചു വീഴ്ത്താം കൺവിൻസ്‌ ചെയ്യാം. ആ ഉറപ്പ് എനിക്ക് ഉള്ളത് കൊണ്ടാണ് അന്ന് എനിക്ക് ജയിക്കാൻ പറ്റിയതെന്ന് ഞാൻ വിശ്വസിക്കുന്നു. അത് കഴിഞ്ഞ് ഞാൻ ഡൽഹിയിൽ പോയി. ഹിന്ദി അറിയാത്ത പ്രശ്‌നം ഉണ്ടായിരുന്നെങ്കിലും ഞാൻ പരീക്ഷ എഴുതി ജയിച്ച് കാബിൻ ക്രൂ ആയി. അതിനു ശേഷമാണ് ഞാൻ നായികാ നായകനിലേക്ക് പോകുന്നത്.

അവിടെയും എന്നെ ഓൺലൈനായി കണ്ടിട്ട് എടുത്തില്ല. അവിടെയും ഞാൻ എന്റെ നാക്ക് കൊണ്ടാണ് പിടിച്ചു നിന്നത്. ഞാൻ സംസാരിച്ചാണ് നേടിയത്. ഞാൻ മാലിക്കിൽ അഭിനയിച്ചിരുന്നു. ഫഹദിന്റെ മകൾ ആയിട്ടായിരുന്നു. ഒരു ഫങ്ക്ഷന് കണ്ടപ്പോൾ ഞാൻ ഇത് എന്റെ ഫ്രണ്ട്സിന്റെ അടുത്ത് പറഞ്ഞു. ഫഹദിന്റെ മോൾ ആയിട്ടാണെന്ന് പറഞ്ഞപ്പോൾ, നീയോ ഫഹദിന്റെ മോളോ ഈ സൈസും വെച്ച് നീയെങ്ങനെ ചെയ്യാൻ പോകുന്നത് എന്ന് ചോദിച്ചു.

എനിക്ക് അതിന് ഉത്തരം ഉണ്ടായിരുന്നില്ല. സ്‌ക്രീനിൽ കാണു. എന്നായിരുന്നു എന്റെ തലയിൽ വന്നത്. എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ മറുപടി കൊടുക്കാൻ പോകാറില്ല. എനിക്ക് തോന്നാറുള്ളത് എന്റെ മറുപടി അവർ അർഹിക്കുന്നില്ലെന്നാണ്. എന്റെ മറുപടികൾ ഒക്കെ എന്റെ പ്രവർത്തികൾ ആണ് അത് നിങ്ങൾ അപ്പോൾ കണ്ടാൽ മതി. അതാണ് എന്റെ മറുപടി.

Share this on...