മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി രവീന്ദ്രൻ ശ്രദ്ധേയ ആകുന്നത് .പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാൽ ജോസിന്റെ നേതൃത്വത്തിൽ ആ റിയാലിറ്റി ഷോ നടത്തിയത്. നായികാ നായകനിലൂടെ ലാൽജോസിന്റെ തട്ടുമ്പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിച്ച് തുടക്കമിട്ടു. തുടർന്ന് 22ആം വയസ്സിൽ രാജിവച്ച് അഭിനയത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
മഴവിൽ മനോരമ ചാനലിലൂടെത്തന്നെ അവതരിപ്പിച്ച ഉടൻപണമെന്ന പരിപാടിയാണ് മീനാക്ഷിയെ ശ്രദ്ധേയയാക്കിയ മറ്റൊരു പ്രോഗ്രാം. അവതാരക, മോഡൽ, ഡബ്ബിംഗ് എന്നീ നിലകളിൽ പ്രശസ്തയായ മീനാക്ഷി മാലിക് എന്ന സിനിമയിൽ ഫഹദ് ഫാസിലിനെ മാലിക് എന്ന കഥാപാത്രത്തിന്റെ മകൾ റംലത്തായി അഭിനയിച്ചിരുന്നു.
മഴവിൽ മനോരമയിൽ തന്നെ സംപ്രേക്ഷണം ചെയ്യുന്ന ആക്ഷേപ ഹാസ്യ പരിവാടിയായ മറിമായം എന്ന പരമ്പരയിലും മീനാക്ഷി കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്. മിനിസ്ക്രീൻ പ്രോഗ്രാമുകളിൽ താരം ഹിറ്റായതോടെ ബിഗ്ഗ് സ്ക്രീനിലും താരത്തിന് ഒട്ടനവധി അവസരങ്ങൾ വന്നു ചേർന്നു.
സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെച്ച ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു .