മഞ്ഞ ഔട്ട്ഫിറ്റിൽ ഹോട്ട് ലുക്കിൽ വീണ്ടും ഞെട്ടിച്ച് മീര ജാസ്മിൻ, കിടിലൻ ചിത്രങ്ങൾ കാണാം

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിട്ടുണ്ട്. സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.

2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്.

ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. പുതുമുഖങ്ങളെ തേടിനടന്ന ലോഹിതദാസിന് ജാസ്മിനെ പരിചയപ്പെടുത്തിയത് പിൽക്കാലത്ത് സ്വതന്ത്ര സംവിധായകനായ ബ്ലെസിയാണ്.

ഇപ്പോളിതാ മോഡേൺ ചിത്രങ്ങൾ പങ്കിട്ടെത്തിയിരിക്കുകയാണ് മീര ജാസ്മിൻ. മഞ്ഞ നിറത്തിലെ ഔട്ട്.ഫിറ്റാണ് മീര ജാസ്മിൻ ധരിച്ചിരുന്നത്. നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്. റോളക്സ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ കാമറയിൽ പകർത്തിയത്

നീണ്ട ഇടവേളക്കു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെ സിനിമയിൽ സജവമാവുകയാണ് മീര ജാസ്മിൻ. ജയറാമായിരുന്നു ചിത്രത്തിലെ നായകൻ.

Share this on...