നയന്‍താരക്ക് എതിരെ വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിഗ്ബോസ് മുന്‍ മത്സരാര്‍ത്ഥിയും മോഡലുമായ മീര മിഥുന്. നയന്‍താര നായികയായി എത്തുന്ന മൂക്കൂത്തി അമ്മന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് മീരയുടെ പരാമര്‍ശം. മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളുമായി പ്രണയബന്ധം വച്ച നയന്‍താരയാണ് ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും നയന്‍താര ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപമാനകരമാണെന്നും മീര മിഥുന് ട്വീറ്റ് ചെയ്തു.
‘അവര്‍ക്ക് ( നയന്‍താരയ്ക്ക്) അമ്മന്‍ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിങ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടാന്‍ പോവുന്നില്ല,’ മീര മിഥുന് ട്വീറ്റ് ചെയ്തു.
അതേസമയം നയന്‍താര ആരാധകര്‍ മീര മിഥുനിനെതിരെ രംഗത്തെത്തി. സിനിമയും ഭക്തിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും ഇത് തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും നയന്‍താര മറുപടി നല്കി.
നടന് ചിമ്പുവുമായുള്ള നടിയുടെ പ്രണയവും വേര്‍പിരിയലും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതിന് പിന്നാലെയായിരുന്നു നടനും നര്‍ത്തകനും സംവിധായകവനുമായ പ്രഭുദേവയുമായി നടി പ്രണയത്തിലായതും ഗോസിപ് കോളങ്ങളില്‍ എത്തി.പ്രഭുദേവയുമായി വിവാഹത്തിനരികെ വരെ എത്തിയെങ്കിലും പിന്നീട് ബന്ധം അവസാനിച്ചു.ഇപ്പോള്‍ സംവിധായകന് വിഘ്നേഷ് ശിവനൊപ്പമാണ് നയന്‍താരയുടെ ജീവിതം.ഇരുവരും ഉടന്‍ വിവാഹിതര്‍ ആകുമെന്നും വിവരമുണ്ട്.എന്നാല്‍ നടിയുടെ പുതിയ ചിത്രം മൂക്കൂത്തി അമ്മനുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്.മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളുമായി പ്രണയബന്ധം വെച്ച നയന്‍താര ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത് അപമാനമാണെന്ന വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത് ബിഗ്ബോസ് തമിഴ് സീസണ് 3 മത്സരാര്‍ത്ഥിയും മോഡലുമായ മീര മിഥുന് ആണ്.