മേഘ്നയുടെയും ചിരുവിൻറെയും മകൻ ചിന്തു, പേരിന്റെ രഹസ്യം വെളിപ്പെടുത്തി മുത്തച്ഛൻ

ചിരഞ്ജീവി സർജയുടെ മരണത്തിൽ നിന്ന് സിനിമാ ലോകവും കുടുംബവും മുക്തിനേടിയിട്ടില്ല. എങ്കിലും കുഞ്ഞതിഥിയുടെ വരവോടെ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി തിരികെയെത്തി തുടങ്ങി. ഇക്കഴിഞ്ഞ 22നാണ് മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. ആൺകുഞ്ഞിൻറെ ചിത്രങ്ങളും ഇതു സംബന്ധിച്ച വാർത്തകളുമെല്ലാം ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷിച്ചിരുന്നു.

കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥി തങ്ങളെ എത്രത്തോളം കുടുംബാം​ഗങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് പറയുകയാണ് കുഞ്ഞിൻറെ മുത്തച്ഛനും മേഘ്നയുടെ അച്ഛനുമായ സുന്ദർ രാജ്. കുട്ടിയെയും മേഘ്നയെയും കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് മേഘ്നയുടെ വീട്ടിലേക്ക് മാറ്റിയത്. കുഞ്ഞിന് ഇട്ടിരിക്കുന്ന ചെല്ലപ്പേരിനെക്കുറിച്ചും മാധ്യമപ്രവർത്തകരോട് സുന്ദർരാജ് പറഞ്ഞു.

“ചിന്തു എന്നാണ് ഞാനവനെ വിളിക്കുന്നതെന്നാണ് സുന്ദർരാജ് പറഞ്ഞത്. ചിരുവിൻറെ മകൻ ചിന്തു. ഞങ്ങളുടെ ചിന്തകളെ, ദു:ഖങ്ങളെ ഒക്കെ മാറ്റാനായി എത്തിയിരിക്കുന്നവനാണ് അവൻ. അതിനാലാണ് ചിന്തു എന്ന് വിളിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഓരോ തവണയും അവനെ നോക്കുമ്പോൾ ചിരുവിൻറെ സാന്നിധ്യമാണ് അനുഭവപ്പെടുന്നതെന്നും ചെറുമകൻറെ പേരിടൽ ചടങ്ങ് ആഘോഷമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സുന്ദർരാജ് പറഞ്ഞു. കഠിനമായ അനുഭവങ്ങളിലും വീഴാതെ നിന്ന മകൾ മേഘ്നയെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും സുന്ദർരാജ് പറയുന്നു.