മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. മേഘ്നയുടെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജ അടുത്തിടെയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഈ സമയം മേഘ്ന ഗര്‍ഭിണിയായിരുന്നു. വിയോഗ ശേഷവും എല്ലാ കാര്യങ്ങളിലും മേഘ്ന ചീരുവിനെ ഒപ്പം കൂട്ടിയിരുന്നു. കാത്തിരിപ്പിനൊടുവില്‍ മേഘ്നയ്ക്ക് അരികിലേക്ക് ജൂനിയര്‍ ചീരു എത്തുകയായിരുന്നു.
തനിക്ക് ആണ്‍കുഞ്ഞ് ലഭിക്കുമെന്ന് ആയിരുന്നു ചീരു മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നത് എന്ന് മേഘ്ന പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പെണ്‍കുഞ്ഞ് ആയിരിക്കും എന്നാണ് കരുതിയത് എന്നും നടി പറഞ്ഞിട്ടുണ്ട്. കുഞ്ഞതിഥി വന്നതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് മേഘ്ന എത്തിയിരുന്നു. വിഷമഘട്ടം അതിജീവിചച്ചതിനെക്കുറിച്ചും സുഹൃത്തുക്കളുടെ പിന്തുണയെക്കുറിച്ചും നടി തുറന്നുപറഞ്ഞിരുന്നു. വൈകാതെ തന്നെ താന്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുമെന്നും താരം പറഞ്ഞിരുന്നു. തൊട്ടില്‍കെട്ട് ചടങ്ങിന് ശേഷമായി വിപുലമായി പേരിടല്‍ ചടങ്ങ് നടത്തുമെന്നും മേഘ്ന പറഞ്ഞിരുന്നു.
ഇപ്പോള്‍ മേഘ്ന കുഞ്ഞ് അതിഥിയുടെ പുതിയ വിശേഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. മകന്റെ കുഞ്ഞുകൈ പിടിച്ചുകൊണ്ടുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. ഐശ്വര്യ അര്ജുനുള്പ്പടെ നിരവധി പേര് ചിത്രത്തിന് കീഴെ കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. അത്ഭുതങ്ങളുടെ സമയം, എന്റെ കുഞ്ഞതിഥിയുടെ സമ്മാനം. അവന്റെ ചെറിയ കൈകള്‍ എന്റെ ചുറ്റും പൊതിയുന്നു. നിങ്ങള്‍ക്ക് മതിയായ നന്ദി ബേബി മാ … നിങ്ങള്‍ എനിക്ക് നല്കിയ ഏറ്റവും മികച്ച സമ്മാനം … ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു! നിങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നായിരുന്നു താരം കുറിച്ചത്.