ഇതൊന്നും കാണാനുള്ള ത്രാണിയില്ല, മകൾക്ക് കാതുകുത്തിയപ്പോൾ കണ്ണുകളടച്ച് തിരിഞ്ഞ് നിന്ന് മൃദുല

മലയാളികൾ ഏറ്റെടുത്ത രണ്ട് താരങ്ങളാണ് യുവയും മൃദുലയും. യുവയുടെയും മൃദുലയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. മൃദ്‌വ വ്ലോഗ്സ് എന്നാണ് ഇരുവരുടെയും യൂട്യൂബ് ചാനലിന്റെ പേര്. യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരാണ് ഇരുവരുടെയും വിശേഷങ്ങൾ അറിയുന്നത്.

അടുത്തിടെയാണ് മൃദുലക്കും യുവ കൃഷ്ണക്കും പെൺകുഞ്ഞ് ജനിച്ചത്. ധ്വനി കൃഷ്ണയെന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്. മൃദുലയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മകൾ ധ്വനിയുടെ കാത് കുത്തലിന്റെ വിശേഷങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. വാവക്ക് കാത് കുത്താൻ പോയപ്പോൾ അമ്മക്ക് തോന്നിയ ഒരാഗ്രഹം എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ധ്വനി ബേബിക്ക് കാത് കുത്താൻ പോവുകയാണ്. അവൾക്കിപ്പോൾ മൂന്ന് മാസമായി. പാലക്കാടൊക്കെ ഇരുപത്തെട്ടിന്റെ അന്ന് തന്നെ കാത് കുത്തുന്ന പതിവുണ്ട്. ഞങ്ങൾ അന്ന് ചെയ്തില്ലായിരുന്നു. കുറേക്കൂടെ കഴിഞ്ഞാൽ അവൾ ചെവിയിലൊക്കെ പിടിക്കും. അപ്പോൾ പാടായിരിക്കും. കുറച്ചൊന്ന് മനസിലാക്കി തുടങ്ങുന്ന പ്രായമായാൽ നല്ല കരച്ചിലായിരിക്കും. അത് ഓർത്തോർത്ത് കരയാനുള്ള ടെൻഡൻസി വരും.

ഗൺഷോട്ട് വെച്ചല്ല, തട്ടാന്റെ അടുത്ത് പോയാണ് കാത് കുത്തിയത്. കാത് കുത്തുന്ന സമയം യുവയാണ് ധ്വനിയെ പിടിച്ചത്. മകൾക്ക് കാത് കുത്തുന്ന സമയത്ത് മൃദുല കണ്ണുകളടച്ച് തിരിഞ്ഞു നിൽക്കുകയായിരുന്നു. ധ്വനിയുടെ കരച്ചിലിനിടെ യുവയുടെയും കണ്ണുകൾ നിറയുന്നത് വീഡിയോയിൽ കാണാം.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല അവസാനം അഭിനയിച്ചത്. സീരിയൽ തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ ഗർഭിണിയായതോടെ നടി പിന്മാറുകയായിരുന്നു. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷമാവും തിരിച്ചെത്തുക.

Share this on...