നാദാപുരത്തിന്റെ അഭിമാനമായിരുന്നവള്‍..! മിടുമിടുക്കി..! 19 വയസില്‍ സ്വന്തം കാലിൽ ജീവിച്ചു ..! പക്ഷേ

ഉറ്റവരെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി കൊണ്ടാണ് ഒരു വിദ്യാർത്ഥിയുടെ മരണ വാർത്ത പങ്കുവയ്ക്കപ്പെടുന്നത്… നാദാപുരം വെള്ളൂർ കോടഞ്ചേരിയിൽ ബിരുദ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സ,ംഭവം നാട്ടുക്കാർക്ക് തീരാ നോവായി മാറുകയാണ്… ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവ. കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ ചന്ദന, നൃത്താധ്യാപിക കൂടിയാണ്.

ശനിയാഴ്ച രാവിലെ നൃത്തം അഭ്യസിക്കാൻ എത്തിയ കുട്ടികളാണ് ചന്ദനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഈ സമയത്ത് വീട്ടുകാർ പുറത്തുപോയിരുന്നു. മൃതദേഹം നാദാപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി… ചന്ദനയുടെ മരണകാരണം ഇപ്പോഴും അവ്യക്തമാണ്…പഠനത്തിലും പാട്ടിലും നൃത്തത്തിലും പുറമേ, കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ എന്നും നിറഞ്ഞു നിന്നിരുന്ന പൂർവ വിദ്യാർത്ഥിനിയാണ്
വിടപറഞ്ഞത്…വീട്ടുകാർ അപ്പോൾ പുറത്തിറങ്ങിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.

പഠനത്തിലും കലാരംഗത്തും ഒരുപോലെ മികവു തെളിയിച്ച, പൂക്കാനിരിക്കുന്ന ഒരു ജീവിതം അകാലത്തിൽ വിടപറഞ്ഞത് ഹൃദയം തകർക്കുന്ന സന്ദർഭമാണ്. സ്കൂളിൽ പഠിച്ച കാലത്തു തന്നെ പഠനത്തിലും പാട്ടിലും നൃത്തത്തിലും കഴിവ് തെളിയിച്ചിരുന്ന ചന്ദനയുടെ ഓർമകൾ ഇനിയും കൂട്ടുകാരുടെയും അധ്യാപകരുടെയും മനസ്സിൽ നിലനിൽക്കും

Scroll to Top