സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ധ്യാൻ ശ്രീനിവാസനും അജു വർഗീസും കേന്ദ്ര വേഷത്തിലെത്തുന്ന നദികളിൽ സുന്ദരി യമുനയുടെ മോഷൻ പോസ്റ്റർ. വെള്ളം എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ മലയാളികൾക്ക് സുപരിച്ചതായ വാട്ടർമാൻ മുരളിയാണ് ചിത്രം നിർമിക്കുന്നത് നിർമിക്കുന്നത് . നവാഗതരായ വിജേഷ് പാണത്തൂരും ഉണ്ണി വെള്ളാറയുമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും കൈകാര്യം ചെയ്യുന്നത്
കണ്ണൂരിന്റെ പ്രകൃതി ഭംഗിയും ഗ്രാമീണ സൗന്ദര്യവുമാണ് ഈ സിനിമയിൽ ചിത്രീകരിക്കുന്നത്.നാട്ടിൽ പ്രദേശത്തിലെ ദൃശ്യ ഭംഗിയും ജീവിതവുമാണ് സിനിമയിൽ തുറന്ന് കാണിക്കുന്നത് . ചെറുപ്പക്കാരുടെ കഥയാണ് ഈ ചിത്രം പ്രേക്ഷകരുടെ പറയുന്നത് . സിനിമാറ്റിക്കയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവരാണ്സിനിമ നിര്‍മ്മിക്കുന്നത്.
മലയാള സിനിമയിലെ കരുത്തുറ്റ ഒരുപിടി താരങ്ങളായ നവാസ് വള്ളിക്കുന്ന്, അനീഷ്, സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും കൂടാതെ ഒരുപാട് പുതുമുഖ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കണ്ണനായി ധ്യാന്‍ ശ്രീനിവാസനും വിദ്യാധരനായി അജു വര്‍ഗീസുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. സിനിമാറ്റിക് ഫിലിംസ് എല്‍എല്‍.പി.യുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന് ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. നൽകുന്നത്
ചിത്രത്തിന്റെ ഫിനാന്‍സ് കണ്ട്രോളര് അഞ്ജലി നമ്പ്യാറാണ് മെഹമൂദ് പ്രൊഡക്ഷന്‍ പ്രൊഡക്ഷന്‍ മാനേജര്‍ എക്സിക്കുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ് അനീഷ് നന്ദി പുലം. പ്രൊഡക്ഷന്‍ കണ്ട്രോളര് സജീവ് ചന്തിരൂര്‍, പി.ആര്.ഒവാഴൂര് ജോസ്.
ഫൈസല്‍ അലി ഛായാഗ്രഹണവും നിർവഹിക്കുമ്പോൾ രതിന് രാധാകൃഷ്ണന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം അജയന് മങ്ങാട്. മേക്കപ്പ് ജയന് പൂങ്കുളം കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂര്‍,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ പ്രിജിന് ജെസ്സി. പ്രോജക്ട് ഡിസെെന്‍ അനിമാഷ്.