ടൊവിനോ നായകനായ ചിത്രം ഗപ്പിയിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ ശ്രദ്ധേയയായ നടിയാണ് നന്ദന വർമ്മ. ഗപ്പിയിൽ ആമിന എന്ന കഥാപാത്രമായി നന്ദന വർമ്മ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗപ്പിയിൽ ബാലതാരമായി എത്തിയ നന്ദന അഞ്ചാം പാതിര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് സജീവമായി.
1983, റിംഗ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി, മിലി, സൺഡേ ഹോളിഡേ, അഞ്ചാം പാതിര, വാങ്ക്, ഭ്രമം തുടങ്ങിയ സിനിമകളിൽ നന്ദന വർമ്മ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഭ്രമമാണ് നന്ദനയുടെ അവസാന റിലീസ് ചിത്രം.
ഇഷ്ട ചിത്രങ്ങളും വീഡിയോയുമെല്ലാം നവ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തെ മൂന്നു ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. സാരിയിൽ തിളങ്ങിയ നന്ദനയുടെ പുതിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. കിടിലൻ ലുക്കിലെത്തിയ നന്ദനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു
രഞ്ജിത്ത് സംവിധാനം ചെയ്ത് 2012-ൽ പ്രദർശനത്തിനെത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് നന്ദന ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ, സുവീരൻ സംവിധാനം ചെയ്ത മഴയത്ത് എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപെട്ടു.
ഗപ്പി എന്ന ചിത്രത്തിൽ നന്ദന അവതരിപ്പിച്ച ആമിന എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. രാജാവാക്കു ചെക്ക് എന്ന ചിത്രത്തിലൂടെ നന്ദന തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചു. സായ് രാജ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ത്രില്ലർ ചിത്രമാണിത്.