37 വയസായെന്ന് പറയില്ല, കിടിലൻ ലുക്കിൽ നവ്യ നായർ, ചിത്രങ്ങൾ കാണാം

പ്രേക്ഷകരുടെ ഇഷ്ട തരങ്ങളിലൊരാളണ് നവ്യ നായർ. നവ്യയെക്കുറിച്ചോർക്കുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് പൃഥ്വിരാജ് നായകനായെത്തിയ നന്ദനമെന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ്. നവ്യ നായർ ഈ വർഷം പുറത്തിറങ്ങിയ ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവന്നു. കിടിലൻ പ്രതികരണമാണ് ലഭിച്ചത്.

നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിട്ടുണ്ട് നവ്യ. അതുപോലെ നന്ദനത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം നടി സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും നടി പങ്കുവെയ്ക്കാറുമുണ്ട്. തിരിച്ചുവരവിലും അതെ ലുക്കിൽ തന്നെ നവ്യയെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. നവ്യ നായരുടെ പുത്തൻ ഫോട്ടോസാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. കിടിലൻ ഔട്ട്ഫിറ്റിൽ സുന്ദരിയായാണ് നവ്യ എത്തിയിരിക്കുന്നത്. ഈ പ്രായത്തിലും എന്തൊരു സൗന്ദര്യമാണെന്നാണ് ആരാധകർ ചോദിക്കുന്നത്

ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.

Share this on...