മുൻനിര സംവിധായകരുടേതുൾപ്പടെ നിരവധി പരമ്പരകളിലഭിനയിച്ച താരമാണ് പ്രിയ മോഹൻ. പ്രിയയെക്കുറിച്ചോർക്കുമ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നതും വില്ലത്തി കഥാപാത്രങ്ങളാണ്. മികച്ച സ്വീകാര്യയായിരുന്നു താരത്തിന് ലഭിച്ചത്. ഇടയ്ക്ക് ചേച്ചിക്കൊപ്പം മോഡലിംഗിൽ പ്രിയയും സജീവമായിരുന്നു. നിഹാൽ പിള്ളയുമായുള്ള വിവാഹത്തിന് ശേഷം പ്രിയയെ പിന്നീട് അധികം കണ്ടിരുന്നില്ല.പൂർണ്ണിമയും കുടുംബവുമായി നല്ല ബന്ധമാണ് പ്രിയക്കുള്ളത്. പ്രീയക്കും നിഹാലിനും കുഞ്ഞ് ജനിച്ചകാര്യമൊക്കെ പൂർണ്ണിമയാണ് ആരാധകരെ അറിയിച്ചത്.
ഇപ്പോഴിതാ ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുക്കാൻ പ്രിയയും നിഹാലും ഒരുമിച്ചെത്തി. അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടി പറയവേ മകന്റെ ജനനത്തെ കുറച്ചും വിവാഹത്തെ കുറിച്ചുമൊക്കെ താരങ്ങൾ സംസാരിച്ചു. വാക്കുകളിങ്ങനെ
ഒരു ഹാപ്പി ഫാമിലിയാണ് ഞങ്ങളുടേത്. മകൻ വേദു. വർദാൻ എന്നാണ് ശരിക്കും പേര്. അവനെ വരദാനമായി ലഭിച്ചത്. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷമാണ് കുഞ്ഞ് ഉണ്ടാവുന്നത്. അതിന് മുൻപ് പ്രിയ ഗർഭിണിയായെങ്കിലും അത് അബോർഷനായി പോയി. അതിന് ശേഷമാണ് വേദു ഉണ്ടാവുന്നത്. അങ്ങനെ അവൻ വന്നത് ഒരു വരദാനമായിട്ടാണ്.
ജനിച്ചതിന് ശേഷം വേദുവിന്റെ മുടി മുറിച്ചിട്ടില്ല. മൂന്ന് വയസായി. അടുത്തിടെയാണ് ചെറുതായിട്ടൊന്ന് മുറിച്ചത്. മകനെ ഗർഭിണിയായിരിക്കുന്ന സമയത്ത് സ്കാനിങ്ങിന് പോയപ്പോഴെ ഡോക്ടർ പറഞ്ഞിരുന്നു എന്തൊരു മുടിയാണെന്ന്