യുവ ചലച്ചിത്ര നടിയാണ് നിരഞ്ജന അനൂപ്. മുല്ലശ്ശേരി രാജുവിന്റെ ചെറുമകളാണ്. ചെറുപ്പം മുതൽ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യർക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നർത്തകി കൂടിയാണ്. മോഹൻലാലും രഞ്ജിത്തും ഒന്നിച്ച ലോഹം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് അഭിനയിച്ചത്. ലോഹത്തിനു ശേഷം 2017ൽ C/Oസൈറ ബാനു, ഗൂഢോലോചന, പുത്തൻപണം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
മൃദുൽ എം നായർ സംവിധാനം നിർവ്വഹിച്ച് 2018ൽ പ്രദർശനത്തിനെത്തിയ ബിടെക് എന്ന ചിത്രത്തിൽ അവതരിപ്പിച്ച അനന്യ വിശ്വനാഥൻ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
ആസിഫ് അലി, അപർണ ബാലമുരളി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സൈജൂസ് സംവിധാനം ചെയ്ത ഇര, ജിതിൻ ജിത്തു സംവിധാനം ചെയ്ത കല വിപ്ലവം പ്രണയം എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങൾ. കിംഗ് ഫിഷ്, ദ സീക്രട്ട് ഓഫ് വുമൺ, ബർമുഡ, ത്രയം, ജോയ് ഫുൾ എൻജോയ് എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ7 ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. നിരഞ്ജനയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു നർത്തകയായി ഒരുങ്ങി എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്