നിരഞ്ജന അനൂപ് ഉടൻ വിവാഹിതയാകുന്നു, വരൻ ബഷീർ, സത്യാവസ്ഥയിങ്ങനെ

യുവ ചലച്ചിത്ര നടിയാണ് നിരഞ്ജന അനൂപ്. മുല്ലശ്ശേരി രാജുവിന്റെ ചെറുമകളാണ്. ചെറുപ്പം മുതൽ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യർക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നർത്തകി കൂടിയാണ്. മോഹൻലാലും രഞ്ജിത്തും ഒന്നിച്ച ലോഹം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് അഭിനയിച്ചത്. ലോഹത്തിനു ശേഷം 2017ൽ C/Oസൈറ ബാനു, ഗൂഢോലോചന, പുത്തൻപണം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

ഇൻസ്റ്റാഗ്രാമിൽ7 ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ട് വൈറലാവുകയായിരുന്നു. നിരഞ്ജനയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

നിരഞ്ജന അനൂപ് പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയുടെ പോസ്റ്റർ ശ്രദ്ധ നേടുന്നു. ഒരു പത്രപരസ്യത്തിന്റെ രൂപത്തിലാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഉടൻ വിവാഹിതരാകുന്നു. ബിബീഷ് ബാലൻ എന്നാണ് വരന്റെ പേര്. ചന്ദ്രിക രവീന്ദ്രൻ എന്നാണ് വധുവിന്റെ പേര്..

ചില പ്രത്യേക സാഹചര്യത്തിൽ എന്റെ രണ്ടാമത്തെ മകളുടെ വിവാഹനിശ്ചയം ഒന്നാമതായി ഉടനെ നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.

തീരുമാനങ്ങൾ പെട്ടന്നായതിനാൽ നേരിട്ട് വന്നു ക്ഷണിക്കാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു. ഇതൊരു ക്ഷണമായി സ്വീകരിച്ചു ചടങ്ങിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു. തിയ്യതി നവംബർ 14, തിങ്കളാഴ്ച (ശിശുദിനം). സ്ഥലം: രവീന്ദ്ര മന എയ്യനാട്, മുഹൂർത്തം: രാവിലെ 10 മണിക്ക്. എന്ന് സ്വന്തം രവീന്ദ്ര മന എയ്യനാട്, മുഹൂർത്തം: രാവിലെ 10 മണിക്ക്. എന്ന് സ്വന്തം രവീന്ദ്രൻ തൈക്കാട്ടിൽ നമ്പ്യാർ” എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.

സംവിധായകനും നടനുമായ ബേസിൽ ജോസഫ് ഈ ‘പരസ്യം’ പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Share this on...