പിരിഞ്ഞതിനുശേഷം ഞങ്ങൾ പിന്നീട് കണ്ടിട്ടില്ല, പക്ഷെ അയാൾ വിളിച്ചിട്ടുണ്ട്- നിത്യ മേനോൻ

തെന്നിന്ത്യയിലും ബോളിവുഡിലും നിറഞ്ഞുനിൽക്കുന്ന താരമാണ് നിത്യാ മേനോൻ.സിനിമയിൽ എത്തി വർഷങ്ങളായെങ്കിലും ഇപ്പോഴും എല്ലാ ഭാഷകളിലും സജീവമാണ് താരം.ഹനുമാൻ എന്ന ഇംഗ്ലീഷ് സിനിമയിലായിരുന്നു നിത്യ ആദ്യമായി അഭിനയിച്ചത്.പിന്നാലെ മോഹൻലാലിന്റെ ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വേഷമിട്ടു. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തിളങ്ങിയിരുന്നു താരം അടുത്തിടെയാണ് ബോളിവുഡിലേക്ക് ചുവടുറപ്പിച്ചത്. മിഷൻ മംഗൾ എന്ന അക്ഷയ് കുമാർ ചിത്രത്തിലായിരുന്നു താരം അഭിനയിച്ചിരുന്നത്. ചിത്രം തിയ്യേറ്ററുകളിൽ വലിയ വിജയമായിരുന്നു. ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി നിത്യ മേനോൻ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോളിതാ തന്റെ പ്രണയത്തെക്കുറിച്ച് പറയുകയാണ് താരം, വാക്കുകളിങ്ങനെ,. കോളേജിൽ പഠിക്കുമ്പോൾ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു, പ്രണയം വിജയിച്ചാലും ഞാൻ അയാളെ വിവാഹം കഴിച്ച് മുന്നോട്ട് പോകണം എന്നൊന്നുമില്ല. പ്രണയം വേറെ വിവാഹം വേറെ. വിവാഹം കഴിക്കാൻ ആയിട്ട് ഞാൻ എന്തായാലും കാത്തിരിക്കും. ഉടനെയുണ്ടാവില്ല. അന്ന് ഞാൻ വളരെ ചെറുപ്പവും ആയിരുന്നു

കോളേജിൽ വെച്ചായിരുന്നു. കോളേജ് കഴിഞ്ഞപ്പോൾ അയാൾ ഡൽഹിക്ക് പോയി. ഞാൻ ബെംഗളൂരുവിലും ആയിരുന്നു,’ പുള്ളി കാണാൻ ശ്രമിച്ചിട്ടില്ലേയെന്ന് ചോദിച്ചപ്പോൾ, വിളിച്ചിട്ടുണ്ട് എന്നാൽ കണ്ടിട്ടില്ല എന്നാണ് നിത്യ പറഞ്ഞത്.

സിനിമക്ക് അകത്തു നിന്നും പുറത്തുനിന്നും വരുന്ന നെഗറ്റീവ് കമന്റുകൾ തന്നെ ബാധിക്കാറില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.പൊക്കത്തെയും തടിയെയും കുറിച്ചുളള നെഗറ്റീവ് കമന്റുകൾ എന്നെ ബാധിക്കാറില്ല, അഭിനയത്തെക്കുറിച്ച്‌ ചിന്തിക്കുമെന്നല്ലാതെ പട്ടിണി കിടക്കാനും ജിമ്മിൽ പോകാനുമൊന്നും പറ്റില്ല.സിനിമയിൽ പെർഫോമൻസാണ് ഒന്നാമത്തെ കാര്യം.ശരീര സൗന്ദര്യത്തിന് അതുകഴിഞ്ഞേ സ്ഥാനമുളളൂ.

തനിക്ക് ഒരിക്കലും ഇത്തരക്കാർ പറയുന്നത് കേട്ട് ജിമ്മിൽ പോകാനോ പട്ടണി കിടക്കാനോ കഴിയില്ലെന്നും താരം പറയുന്നു. പുതിയ ഭാഷകളിൽ അഭിനയിക്കാനും സംസാരിക്കാനും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും എല്ലാ സിനിമകളിലും താൻ സ്വന്തമായിയാണ്‌ ശബ്ദം കൊടുക്കാറുള്ളതെന്നും ഷൂട്ടിംഗ് സൈറ്റിലും മറ്റും അവരുടെ തന്നെ ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കാറുണ്ട്.

Share this on...