കോയമ്പത്തൂർ യാത്രയിൽ കേരളത്തിലും തമിഴ്നാട്ടിലുമായി ഒരു ലക്ഷത്തിലധികം രൂപ പിഴകിട്ടിയെങ്കിലും സർവീസ് തുടരാൻ തന്നെയാണ് റോബിൻ ബസ്സിൻറെ തീരുമാനം. പുതുക്കിയ കേന്ദ്ര മോട്ടോർ വാഹനനിയമപ്രകാരം ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉണ്ടെങ്കിൽ രാജ്യത്തെവിടെയും സർവീസ് നടത്താമെന്ന് ചൂണ്ടിക്കാട്ടിയാണ് റോബിൻ ബസ് കോയമ്പത്തൂർ സർവീസ് തുടങ്ങിയത്.
എന്നാൽ ഈ പെർമിറ്റ് വെച്ച് കോൺക്രാക്ട് ക്യാരേജ് സർവീസ് മാത്രമെ അനുവദിക്കൂവെന്നാണ് സംസ്ഥാന മോട്ടോർ വാഹനവകുപ്പ് പറയുന്നത്. അതായിത് വിനോദസഞ്ചാരം, തീർത്ഥാടനം തുടങ്ങി ഒരു സ്ഥലത്ത് നിന്ന് നിശ്ചിത ആളുകളുമായി മറ്റൊരു സ്ഥലത്തേക്കുള്ള ട്രിപ്പ്. അല്ലാതെ നാട്ടിലെ സ്വകാര്യ ബസുകളും കെഎസ്ആർടിസിയും ഓടും പോലെ ബോർഡ് വെച്ച് ഓരോ സ്റ്റോപ്പിൽ ബസ് സ്റ്റാൻഡിലും കയറി ആളെ കയറ്റി പോകുന്ന സ്റ്റേജ് ക്യാരേജ് ആയി ഓപ്പറേറ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് എംവിഡി ഉദ്യോഗസ്ഥർ പറയുന്നു.
ഇപ്പോളിതാ റോബിൻ ബസിനെക്കുറിച്ച് രശ്മി നായർ പങ്കിട്ട വാക്കുകൾ വൈറലാവുന്നു. ഓരോ RTO യുടെ പരിധിയിലും തടഞ്ഞു നിർത്തുക ഫൈൻ എഴുതുക എന്നത് സർക്കാർ പോളിസികളും നിയമങ്ങളും നടപ്പാക്കാൻ ശമ്പളം വാങ്ങുന്ന മോട്ടോർ വാഹന വകുപ്പിലെ ജോലിക്കാരുടെ പണിയാണ് . റോബിൻ ബസ് വരുമ്പോൾ ആളുകൾ കയ്യടിക്കട്ടെ മോട്ടോർ വാഹന വകുപ്പ് അവരുടെ പണിയെടുക്കട്ടെയെന്ന് രശ്മി പറയുന്നു
കുറിപ്പിങ്ങനെ
തിരക്കുള്ള സമയം നോക്കി ഇഷ്ടമുള്ള റൂട്ടിൽ വിദ്യാർത്ഥി കൺസഷനുകൾ ഒഴിവാക്കി ഇഷ്ടമുള്ള ടിക്കറ്റ് റേറ്റ് വാങ്ങി ഇഷ്ടമുള്ള സമയത്തു ഓടുക എന്നത് കേരള സംസ്ഥാനത്തെ മുഴുവൻ ബസ് മുതലാളിമാരുടെയും ആവശ്യമാണ് അതുകൊണ്ടു തന്നെ റോബിൻ ബസിന് ആ മേഖലയിൽ നിന്നും നിരുപാധിക പിന്തുണ ആയിരിക്കും . അങ്ങനെ ഒന്ന് നടത്തി കൊടുക്കാതിരിക്കുക പൊതുഗതാഗത സംവിധാനം റെഗുലേഷൻ അനുസരിച്ചു നടത്തി കൊണ്ട് പോകുക എന്നത് തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ കടമയാണ്.
ഓരോ RTO യുടെ പരിധിയിലും തടഞ്ഞു നിർത്തുക ഫൈൻ എഴുതുക എന്നത് സർക്കാർ പോളിസികളും നിയമങ്ങളും നടപ്പാക്കാൻ ശമ്പളം വാങ്ങുന്ന മോട്ടോർ വാഹന വകുപ്പിലെ ജോലിക്കാരുടെ പണിയാണ്. റോബിൻ ബസ് വരുമ്പോൾ ആളുകൾ കയ്യടിക്കട്ടെ മോട്ടോർ വാഹന വകുപ്പ് അവരുടെ പണിയെടുക്കട്ടെ . Edit : ഇന്ന് വൈകിട്ട് ആറ് മണി തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് വക 74000 ക ഫൈൻ കിട്ടിയിട്ടുണ്ട്