സൈബര്‍ ലോകത്ത് വ്യാപകമാകുന്ന അപകടകരമായ ഗെയിമുകളില്‍ കൗമാരക്കാർ ഇരകളാകുന്ന സംഭവങ്ങള്‍ വര്‍ധിച്ച് വരികയാണ് .ഇപ്പോഴിതാ ഏറ്റവും അപകടം പിടിച്ച ബ്ലൂ വെയ്ൽ’ എന്ന ഓണ്‍ലൈൻ ഗെയിമിനു പിന്നാലെ മറ്റൊരു ഡെവിള്‍ ഗെയിം കൂടി അപകടകരമായി കൗമാരക്കാരുടെ ജീവൻ താറുമാറാകുകയാണ്.
അടുത്തിടെആണ് എറണാകുളം ജില്ലയിലെ ചെങ്ങമനാട് 15 കാരനെ ദുരൂഹ സാഹചര്യത്തിൽ മരണപെട്ടതായി കണ്ടെത്തിയത്,ഈ സംഭവത്തിന് പിന്നില്‍ ഓണ്‍ലൈന്‍ ഗെയിം എന്ന് സംശയത്താൽ ഇപ്പോൾ പൊലീസ് അന്വേഷണം തുടങ്ങി ഇരിക്കുകയാണ് മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായ ടേപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു പോലീസ് ബോഡി കണ്ടെത്തിയത്.
അതായത് ഓൺലൈൻ ഗെയിമിലെ ടാസ്കിൻ്റെ ഭാഗമായി കൊടുത്ത് ആകാം ഇങ്ങനെയൊരു രീതി എന്നാണ് പോലീസ് സംശയിക്കുന്നത്. ഡെവിൾ എന്ന പേരിലുള്ള ഒരു ഗെയിം കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് കണ്ടെത്തി. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, ഒരിടവേളയ്ക്കു ശേഷം ഇത്തരം ഗെയിമുകൾ വീണ്ടും സജീവമാകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മിക്ക രാജ്യങ്ങളും നിരോധിച്ച ഈ ഗെയിമിൽ ഓൺലൈൻ വഴി അജ്ഞാതർ നൽകുന്ന വെല്ലുവിളികൾ ഏറ്റെടുക്കുകയാണ് കളിക്കാർ ചെയ്യുന്നത്.