ജീവിതപങ്കാളി ഫിസിക്കലി ഹോട്ട് ആണ് എന്നതിനൊപ്പം സ്വാർഥ താല്പര്യങ്ങളൊന്നുമില്ലാത്ത ഒരു രാഷ്ട്രീയക്കാരനാണ്. ജാസ്മിൻ ഷാ സജീവ രാഷ്ട്രീയത്തിലേക്ക് തിരിയുമെന്ന ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇരുവരും ഒരേ കാഴ്ചപ്പാടുള്ളവരാണെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയം തന്നെ സ്വാധീനിക്കില്ല എന്നും പറയുകയാണ് പത്മപ്രിയ… ഒപ്പം എങ്ങനെ താൻ വിവാഹിതയായി എന്നും പത്മപ്രിയ പറയുന്നു…ജാസ്മിനെ കണ്ട അന്നു തന്നെ മനസ്സിൽ ഞാൻ വിവാഹം ചെയ്തു കഴിഞ്ഞു. പക്ഷേ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിനു പോലും അറിയില്ലായിരുന്നു. മറ്റൊരു മനുഷ്യനെ ദ്രോഹിക്കുന്ന ഒന്നും ഇദ്ദേഹം ചെയ്യില്ലെന്ന് മാത്രം എനിക്ക് അറിയാമായിരുന്നു.
ഞങ്ങൾ രണ്ട് പേരും മിഡിൽ ക്ലാസ് വാല്യൂ ഉള്ളവരാണ്. അദ്ദേഹത്തെ ആദ്യമായി കണ്ട ദിവസം തന്നെ ഞാൻ അദ്ദേഹത്തെ മനസ്സാ വരിച്ചിരുന്നു. എന്റേത് ഒരു കലാഹൃദയമാണ്. രാഷ്ട്രീയത്തിന് അതല്ല വേണ്ടത്. എന്നാൽ ഞാൻ ഒരിക്കലും രാഷ്ട്രീയത്തിേേലക്ക് വരില്ല എന്നൊന്നും പറയില്ല. ഒരിക്കലും വിവാഹം ചെയ്യില്ല എന്നു പറഞ്ഞ ഞാൻ വിവാഹം ചെയ്തു. ഒരിക്കലും സിനിമാ രംഗത്തേക്ക് വരില്ലെന്നു പറഞ്ഞ ഞാൻ സിനിമയിലേക്ക് വന്നു. ഒരിക്കലും സിനിമയിലേക്ക് തിരിച്ചു വരില്ലെന്ന് പറഞ്ഞിട്ടും തിരിച്ചു വന്നു. ജീവിതം എന്താണ് എനിക്ക് വേണ്ടി കാത്തു വച്ചിരിക്കുന്നതെന്ന് അറിയില്ല. എന്തു ചെയ്താലും ഞാൻ എന്റെ ഹൃദയം മുഴുവനായി അതിലേക്ക് അർപ്പിക്കും.
അദ്ദേഹം ഒരിക്കലും മറ്റൊരു മനുഷ്യനെ ദ്രോഹിക്കുന്ന ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു.ആ മൂല്യങ്ങളാണ് എന്നെ അദ്ദേഹത്തിലേക്ക് ആകർഷിച്ചത്. ഞങ്ങൾ രണ്ടും മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നു വന്നവരാണ്. അതുകൊണ്ട് മിഡിൽ ക്ലാസിന്റെ പ്രശ്നങ്ങൾ മനസിലാകും. അതാണ് എന്നെ അദ്ദേഹവുമായി ബന്ധിപ്പിക്കുന്നത്. അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകം ഡൽഹി മോഡൽ വാങ്ങാൻ ഞാൻ എല്ലാവരെയും പ്രേരിപ്പിക്കുമെന്നും പത്മപ്രിയ പറയുന്നു…